പിണറായി വിജയൻ വിചാരണ നേരിടണമെന്ന സിബിഐ നിലപാടിൽ സി പി എം സംസ്ഥാന കമ്മിറ്റിയ്ക്ക് ആശങ്ക ; കേരള ഹൈക്കോടതി വെറുതേ വിട്ട പിണറായിയെ വീണ്ടും കേസിൽ കുരുക്കുന്നതിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം

എസ് എൻ സി ലാവ്ലിൻ കേസിൽ പിണറായി വിജയനെ വിചാരണ ചെയ്യണമെന്ന സിബിഐ നിലപാട് സി പി എം സംസ്ഥാന കമ്മിറ്റിയെ ആശങ്കയിലാഴ്ത്തുന്നു. സി ബി ഐ നിലപാട് സുപ്രീം കോടതി അംഗീകരിക്കുകയാണെങ്കിൽ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി മുഴക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. കേരള ഹൈക്കോടതി ലാവ് ലിൻ കേസിൽ വെറുതേ വിട്ട പിണറായിയെ വീണ്ടും കേസിൽ കുരുക്കുന്നതിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് ഉള്ളത്.
പിണറായിയുടെ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണ് ബി ജെ പി നീങ്ങുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയാൽ കേരളത്തിൽ ഒരവസരം ഉണ്ടെന്നാണ് ബി ജെ പി കരുന്നത്, അടുത്ത ലോകസഭാ തെരഞ്ഞടുപ്പിന് മുമ്പ് പിണറായിയെ താഴെയിറക്കണമെന്നതാണ് പാർട്ടിയുടെ അജണ്ട. സി പി എമ്മിനുളളിൽ തന്നെ ഒരു കൂട്ടം നേതാക്കൾ പിണറായിയെ അവഗണിക്കുന്നുണ്ട്. സി പി എമ്മിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ അവർക്ക് നിശബ്ദരായിരിക്കാൻ മാത്രമേ കഴിയുകയുള്ളു. പാർട്ടിയിലെ ഒരു കൂട്ടം നേതാക്കൾക്ക് പിണറായിയെ മടുത്തു. മന്ത്രിസഭയിലെ സഹപ്രവർത്തകർക്ക് പോലും മുഖ്യമന്ത്രിയെ കണ്ടു കൂടാ. നായനാരോടോ അചടുതാനന്ദനോടോ അവർക്ക് ഇത്രയും വിരോധം തോന്നിയിട്ടില്ല. വിരോധത്തിന്റെ പ്രധാന കാരണം പിണറായിയുടെ കരുത്ത് തന്നെയാണ്. അഴിമതി അനുവദിക്കുന്നില്ലെന്നതാണ് മറ്റൊരു കാരണം.
പിണറായി രാജിവച്ചാൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രിയാകും. അങ്ങനെയൊരു സംഭവം നടന്നാൽ പിണറായി സഹിക്കില്ല. ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ പിണറായിയോ മ്യദു സമീപനമാണ് സ്വീകരിച്ചിരുന്നത്. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധം പിണറായി നയിക്കുകയും ചെയ്തു. എന്നാൽ വളരെ പെട്ടെന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. കണ്ണൂരിലെ ബി ജെ പി പ്രവർത്തകരുടെ കൊലപാതകങ്ങളാണ് പിണറായിക്കും കേരള സർക്കാരിനും ആദ്യം പാരയായി തീർന്നത്. പിണറായിയിൽ നടന്ന കൊലപാതകങ്ങൾ വലിയ വിവാദമായി തീർന്നു. ഇതിനു പിന്നിൽ പിണറായിയാണെന്ന് ബിജെപി കരുതി. എന്നാൽ പിണറായിക്ക് അക്കാര്യം അറിയുമായിരുന്നില്ല. സി പി എമ്മിലെ ഒരു വിഭാഗം പിണറായിക്കെതിരെ നടത്തിയ കരുനീക്കമായിരുന്നു കൊലപാതകങ്ങൾ. എന്നാൽ അത് നിയന്ത്രിക്കുന്ന കാര്യത്തിൽ പിണറായി നിസഹായനായിരുന്നു.
പിണറായിയുടെ നിരപരാധിത്വം സുപ്രീം കോടതിയിൽ തെളിയിക്കാൻ കഴിയുമെന്ന കോടിയേരിയുടെ പ്രസ്താവനയിൽ പക്ഷേ ആത്മവിശ്വാസമില്ല. ശശി തരൂരിനെയും സമാനമായ രീതിയിലാണ് ബി ജെ പി കുടുക്കിയത്. പ്രമുഖ നേതാക്കളെ കേസിൽ കുരുക്കി മുന്നണികളെ പ്രതിസന്ധിയിലാക്കുകയാണ് ലക്ഷ്യം. പിണറായിയുടെ കാര്യമാകുമ്പോൾ കോൺഗ്രസും ഒപ്പം നിൽക്കുമെന്ന് സി പി എമ്മിനറിയാം. ഓഗസ്റ്റ് 17 ന് കേസിൽ കോടതി നിലപാട് അറിയാൻ കഴിയും. വിചാരണ നേരിട്ട ഭരണാധികാരികൾ രാജിവച്ച പാരമ്പര്യമാണ് കേരളത്തിലുള്ളത്. സി ബി ഐ നിലപാടിന് പിന്നിൽ കോൺഗ്രസും ബി ജെ പിയുമാണെന്ന കോടിയേരിയുടെ പ്രസ്താവന അതാണ് തെളിയിക്കുന്നത്.
പിണറായിയെ താഴെയിറക്കണമെന്ന ആഗ്രഹം സംസ്ഥാന കോൺഗ്രസിലും ശക്തമാണ്. ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും അതാണ് ആഗ്രഹം. സംസ്ഥാന കോൺഗ്രസിന് പ്രതീക്ഷ പുലർത്തണമെങ്കിൽ പിണറായി പുറത്തു പോണം.
https://www.facebook.com/Malayalivartha


























