ട്രോളിങ് നിരോധനം ഇന്നവസാനിക്കും... പ്രതീക്ഷകളോടെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും

രണ്ടു മാസത്തെ ട്രോളിങ് നിരോധനം ഇന്നവസാനിക്കും. ട്രോളിങ് അവസാനിക്കുമെങ്കിലും മീന്‍ പരിശോധന തുടരുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്തിനു പുറത്തുനിന്നു വന്‍തോതില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ വന്‍തോതിലെത്തിയതിന്റെ സാഹചര്യത്തിലാണു പരിശോധന തുടരുന്നത്.
അന്യ സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേയ്ക്കു വന്‍തോതില്‍ മത്സ്യമെത്താനുള്ള സാഹചര്യം കണക്കിലെടുത്ത് ഔട്ട്‌പോസ്റ്റുകളില്‍ പരിശോധന തുടരുകയാണ്. ട്രോളിങ് നിരോധനം നീങ്ങുന്നതോടെ തുറമുഖങ്ങള്‍ സജീവമാകുമെന്നാണു പ്രതീക്ഷ. പ്രതീക്ഷകളോടെയാണു മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പുതിയ സീസണിനെ വരവേല്‍ക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി നല്ല മഴ ലഭിച്ചതു ശുഭസൂചകമാണ്.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു കനത്ത ചൂടായിരുന്നതിനു കടലിലെ മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളില്‍ ബോട്ടുകള്‍ കടലിലിറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അനുബന്ധ മേഖലകളും സജീവമായി. പരമ്പരാഗത വള്ളക്കാര്‍ക്ക് അയല, പാമ്പാട (വാള), കിളിമീന്‍ തുടങ്ങിയ ഇനങ്ങളും ചെമ്മീനും വന്‍തോതില്‍ ലഭിച്ചതും ശുഭസൂചനയാണ്. കാലവര്‍ഷത്തിന്റെ ശക്തി കുറയാത്തതാണു തൊഴിലാളികളില്‍ ആശങ്ക പരത്തുന്നു.
https://www.facebook.com/Malayalivartha

























