അമൃതപുരി ആശ്രമത്തില്‍ നിന്നും കാണാതായ അമേരിക്കന്‍ പൗരത്വമുള്ള മലയാളിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം,മയ്യനാട്, മണി ഭവനത്തില്‍ മുരളി ഗോപാലകൃഷ്ണകുറുപ്പിന്റെ (41) മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ കണ്ടെത്താന്‍ പൊലീസും ബന്ധുക്കളും അന്വേഷണം നടത്തിവരികയായിരുന്നു.
തിങ്കളാഴ്ചയാണ് വള്ളിക്കാവ് ജംഗ്ഷനു തെക്ക് ഭാഗത്തായി കുറ്റിക്കാടിനു സമീപം മൃതദേഹം കണ്ടെത്തിയത്. ഇയാൾ സ്ഥിരമായി ഈ ഭാഗത്ത് വന്നിരിക്കാറുണ്ടായിരുന്നുവെന്നും അധികം ആരോടും സംസാരിക്കുന്ന സ്വഭാവം അല്ല ഇയാളുടേതെന്നും നാട്ടുകാർ പറഞ്ഞു.
അമേരിക്കന്‍ പൗരത്വമുള്ള ഇയാള്‍ ഏറെ നാളായി ആശ്രമത്തില്‍ കഴിഞ്ഞുവരികയായിരുന്നു. ബുദ്ധി വളര്‍ച്ച അല്പം കുറവുള്ള ഇയാളെ ആശ്രമത്തിൽ നിന്നും കാണാതായിരുന്നു . കരുനാഗപ്പള്ളി സിഐ ഷാഫി മുഹമ്മദിന്റെ നേതൃത്വത്തില്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























