ബിജെപി അധ്യക്ഷനായതിന് പിന്നാലെ ശ്രീധരന്‍ പിള്ളയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെ സുരേന്ദ്രനെ പഞ്ഞിക്കിട്ട് ട്രോളന്‍മാര്‍

തര്‍ക്കങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും അന്ത്യം കുറിച്ച് ബിജെപി അധ്യക്ഷനായി പിഎസ് ശ്രീധരന്‍ പിള്ളയെ കേന്ദ്രനേതൃതം തെരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണാക്കി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചതിനു പിന്നാലെയാണ് ബിജെപി അധ്യക്ഷപദവിയില്‍ അടുത്ത് ആരെന്ന ചോദ്യം ഉയർന്നത്.
അധ്യക്ഷ പദവിയിലേക്ക് ആദ്യമേ ഉയര്‍ന്നു കേട്ട പേര് കെ സുരേന്ദ്രന്‍റേതായിരുന്നു. എന്നാല്‍ കേന്ദ്രനേതൃതം പിഎസ് ശ്രീധരന്‍ പിള്ളയെ തെരഞ്ഞെടുക്കുകയായിരുന്നു . ശ്രീധരന്‍ പിള്ള അധ്യക്ഷനായതിന് പിന്നാലെ ശ്രീധരന്‍ പിള്ളയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെ സുരേന്ദ്രനെ പഞ്ഞിക്കിടുകയാണ് ട്രോളന്‍മാര്‍. 'ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ച സുരേന്ദ്രന് വന്‍ പരിഹാസവും തെറിയഭിഷേകവുമാണ് ലഭിച്ചത്.
ഒന്ന് പൊട്ടി കരയാമായിരുന്നില്ലേ സുരേന്ദ്രൻ ജീ.. നല്ല ദുഃഖമുണ്ടല്ലേ...??? ,സാരമില്ല ബ്രൊ വിട്ട് കള.. തളരരുത് അണ്ണാ തളരരുത്! അനക്കൊന്ന് പൊട്ടി കരഞ്ഞൂടേടൊ എന്റെ സുരോ.. , കുമ്മനത്തിനെ പോലെ താങ്കള്‍ക്കും ഗവര്‍ണര്‍ സ്ഥാനം നേതൃത്വം തരാതിരിക്കില്ല, ന്ന് ചിലര്‍ പരിഹിക്കുന്നു. 'അടുത്ത ഗവര്‍ണറും റെഡി.. നാഗാലാന്‍റ് ആയിരിക്കും പോസ്റ്റിങ്ങ് എന്നാണ് ഒരാളുടെ പരിഹാസം. ഒന്ന് ഉറക്കെ കരയുക എങ്കിലും ചെയ്യൂ സുരേന്ദ്ര. പിള്ളയും നായരും ഒക്കെ ബിജെപി യിൽ വാഴൂ. #എസ്‌കേപ്പ് എന്നൊക്കെ തുടങ്ങുന്നു പരിഹാസം.
https://www.facebook.com/Malayalivartha

























