പൊലീസില്‍ വനിതാ പൊലീസിന്റെ പ്രാതിനിധ്യം 25 ശതമാനം ആയി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി

പൊലീസിന്റെ പരിശീലനത്തിനും പരിപാടികളിലും ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഉന്നതരുടെ റാങ്ക് നോക്കിയല്ല, അവര്‍ എന്ത് സന്ദേശമാണ് പകരുന്നതെന്നു മനസിലാക്കി വേണം ക്ഷണിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ സംസ്ഥാനത്തെ ആദ്യ വനിതാ കമാന്‍ഡോ ബറ്റാലിയന്റെ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷമാണ് നമ്മുടെ നാടും സംസ്‌കാരവും. മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതാവണം പൊലീസിന്റെ പ്രവര്‍ത്തനം. വിവിധ തലങ്ങളില്‍ മത നിരപേക്ഷത ഭീഷണി നേരിടുന്നുണ്ട്. ഇക്കാര്യങ്ങളില്‍ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
പൊലീസില്‍ വനിതാ പൊലീസിന്റെ പ്രാതിനിധ്യം 25 ശതമാനം ആയി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 578വനിത ബറ്റാലിയന്‍ അംഗങ്ങളാണ് ഒമ്പതു മാസത്തെ കമാന്‍ഡോ പരിശീലനവും നൈറ്റ് ഫയറിങ്ങും ഓണ്‍ലൈന്‍ ഇലേണിങ് പരീക്ഷയും ദുരന്ത നിവാരണ പരിശീലനവും ഉള്‍പ്പെടെ അതിവിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. പിസ്റ്റള്‍, ഓട്ടോമാറ്റിക് ഗണ്‍ എന്നിവക്ക് പുറമെ എ.കെ 47 ഉപയോഗിച്ചുള്ള പരിശീലനവും ലഭിച്ചു.
44 വനിത പൊലീസുകാര്‍ക്ക് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ മാതൃകയില്‍ പരിശീലനം നല്‍കി കേരളത്തിലെ ആദ്യ കമാന്‍ഡോ പ്ലാറ്റൂണും രൂപവത്കരിച്ചിട്ടുണ്ട്. എ.ഡി.ജി.പി ബി.സന്ധ്യയുടെ നിര്‍ദേശത്തില്‍ ഡി.ഐ.ജി അനൂപ് കുരുവിള ജോണിന്റെ നിയന്ത്രണത്തിലായിരുന്നു പരിശീലനം
https://www.facebook.com/Malayalivartha

























