Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഞ്ച് മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനായി 18.56 കോടി

31 JULY 2018 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനൊരുങ്ങി ഹൈക്കമാൻഡ്

സങ്കടം താങ്ങാനാവാതെ.... എന്നും രാവിലെ പഠിക്കാനായി അഞ്ചിന് മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, പരുക്കേറ്റെന്ന വിളിയെത്തിയത് പോലീസ് സ്റ്റേഷനിൽ നിന്ന്... ഒടുവിൽ ആ വാർത്ത കേട്ട്....

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്... സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നതായി സൂചന

സങ്കടമടക്കാനാവാതെ.... കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വിവിധ പദ്ധതികള്‍ക്കായി 18.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.50 കോടി രൂപ, ആലപ്പഴ മെഡിക്കല്‍ കോളേജിന് 3.50 കോടി രൂപ, കോട്ടയം മെഡിക്കല്‍ കോളേജിന് 3.56 കോടി രൂപ, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 5.50 കോടി രൂപ, എറണാകുളം മെഡിക്കല്‍ കോളേജിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. വിവിധ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഉന്നത ശ്രേണിയിലുള്ള മെഡിക്കല്‍ ഉപകരണങ്ങളുടേയും മറ്റും വാര്‍ഷിക മെയിന്റനന്‍സിനുമായാണ് ഈ തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒ.പി. ബ്ലോക്കിലെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെയും ശുചിമുറികളുടെ നവീകരണത്തിനായി 2.50 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി, എസ്.എസ്.ബി., എം.എസ്.ബി. എന്നിവിടങ്ങളിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ വാര്‍ഷിക മെയിന്റനന്‍സിനായി 1,50,22,500 രൂപയും നിലവിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ ഇന്‍സ്റ്റലേഷനായി 90 ലക്ഷം രൂപയും വാര്‍ഡ് 15 നവീകരിക്കുന്നതിനായി 38 ലക്ഷം രൂപയും ഇ.പി.എ.ബി.എക്‌സ്. സിസ്റ്റം മെയിന്റനന്‍സിനായി 8.26 ലക്ഷം രൂപയും എ.സി., പി.ഡബ്ലിയു.ഡി. ഇലട്രിക്കല്‍ വിഭാഗത്തിന് വാര്‍ഷിക മെയിന്റനന്‍സിനായി 13,51,500 രൂപയും അനുവദിച്ചു.

ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ ഒ.പി. ബ്ലോക്ക്, എ & ബി, സി, ഡി & ഇ, എഫ് ബ്ലോക്കുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി രൂപയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റെ നവീകരണത്തിനായി 75 ലക്ഷം രൂപയും അനുവദിച്ചു. ലീനിയര്‍ ആക്‌സിലറേറ്ററിന് 60 ലക്ഷം രൂപയും എം.ഡി.ഐ.സി.യുവിന് 25 ലക്ഷം രൂപയും ഹാര്‍ട്ട് ലങ് മെഷീന് 6 ലക്ഷം രൂപയും വിവിധ ഉപകരണങ്ങള്‍ക്ക് 59 ലക്ഷം രൂപയും വാര്‍ഷിക മെയിന്റനന്‍സിനായി അനുവദിച്ചിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ വിവിധ ഉപകരണങ്ങള്‍, ലിഫ്റ്റുകള്‍, എ.സി.കള്‍ എന്നിവയുടെ വാര്‍ഷിക മെയിന്റനന്‍സിനായി 2 കോടി രൂപ അനുവദിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി ബ്ലോക്കിലെ വാര്‍ഡ് രണ്ടിന്റെ നവീകരണത്തിനായി 20,18,500 രൂപ അനുവദിച്ചിട്ടുണ്ട്. പി.ജി. ഹോസ്റ്റലിലിന് 26 ലക്ഷം രൂപയും മെന്‍സ് ഹോസ്റ്റലിന് 60.13 ലക്ഷം രൂപയും അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് 12.60 ലക്ഷം രൂപയും മെയിന്റനന്‍സ് ജോലികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ എ.ബി.സി. ബ്ലോക്കിലെ പെയിന്റിംഗിനായി 25 ലക്ഷം രൂപയും പി.എം.ആര്‍. ബ്ലോക്കിന്റെ പെയിന്റിംഗിനും മെയിന്റനന്‍സിനുമായി 12 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനാട്ടമി വിഭാഗത്തിന് 17 ലക്ഷം രൂപയും ബയോകെമസ്ട്രി വിഭാഗത്തിന് 30 ലക്ഷം രൂപയും ബ്ലഡ് ബാങ്കിന് 55 ലക്ഷം രൂപയും പ്രധാനപ്പെട്ട ജോലികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ഐ.എം.സി.എച്ചില്‍ പുതിയ ഹിയറിംഗ് സ്‌ക്രീനിംഗ് റൂമിനായി 7 ലക്ഷം രൂപയും ഒബ്‌സര്‍വേഷന്‍ റൂമിന്റെ സമീപത്തായി ശുചിമുറി സ്ഥാപിക്കുന്നതിനും മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി മാറ്റിസ്ഥാപിക്കുന്നതിനായും 35 ലക്ഷം രൂപയും വാര്‍ഡ് 23 നവീകരിക്കുന്നതിന് 21 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മെഡിസിന്‍ വിഭാഗം ഒ.പി.യ്ക്ക് 5.5 ലക്ഷം രൂപയും മൈക്രോബയോളജി വിഭാഗത്തിന് 35 ലക്ഷം രൂപയും സര്‍ജറി ഒ.പി.യ്ക്ക് 36.20 ലക്ഷം രൂപയും പത്തോളജി വിഭാഗത്തിന് 22 ലക്ഷം രൂപയും ഫാര്‍മക്കോളജി വിഭാഗത്തിന് 29.30 ലക്ഷം രൂപയും ഫിസിയോളജി വിഭാഗത്തിന് 26.50 രൂപയും ലിംഫ് ഫിറ്റിംഗ് സെന്ററിന് 63 ലക്ഷം രൂപയും സ്‌നേക്ക് ബൈറ്റ് ഐ.സി.യു.വിന് 25 ലക്ഷം രൂപയും സര്‍ജിക്കല്‍ വാര്‍ഡ് 27ന് 12 ലക്ഷം രൂപയും വികസിപ്പിക്കുന്നതിനായി അനുവദിച്ചു. വാര്‍ഡ് 2 ല്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനായി 5.50 ലക്ഷം രൂപയും ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിനും സര്‍ജിക്കല്‍ ഗ്യാസ്‌ടോ വിഭാഗത്തിനുമായി 25 ലക്ഷം രൂപയും ഉപകരണങ്ങള്‍, ലിഫ്റ്റ് തുടങ്ങിയവയുടെ മെയിന്റനന്‍സിനായി 1 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

എറണാകുളം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ വാര്‍ഷികമെയിന്റനന്‍സിനായി 22 ലക്ഷം രൂപയും ലിഫിറ്റ് മെയിന്റനന്‍സിനായി 13.50 ലക്ഷം രൂപയും ജനറേറ്റര്‍ സെറ്റിനും ചില്ലര്‍ പ്ലാന്റ് മെയിന്റനന്‍സിനുമായി 9 ലക്ഷം രൂപയും 110 കെ.വി. സബ്‌സ്‌റ്റേഷന്‍ സ്ഥാപനത്തിനായി പ്രവര്‍ത്തിപ്പിക്കാനായി 4 ലക്ഷം രൂപയും ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മെയിന്റനന്‍സിനായി 1.50 ലക്ഷം രൂപയും അനുവദിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..  (2 hours ago)

ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് തീരുമാനം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...  (3 hours ago)

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (3 hours ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (3 hours ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (4 hours ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (4 hours ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (4 hours ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (4 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (5 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (5 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (5 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (6 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (6 hours ago)

Malayali Vartha Recommends