ഇതര സംസ്ഥാനക്കാർ സർക്കാരിന്റെ പൊന്നോമനകൾ; നിമിഷാ വധത്തിൽ സർക്കാർ ഒന്നാം പ്രതി

ഇതര സംസ്ഥാന തൊഴിലാളികളെ സ്നേഹിച്ചും സംരക്ഷിച്ചും കാത്തുരക്ഷിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്നഷ്ടപരിഹാരം യഥാർത്ഥത്തിൽ പെരുമ്പാവൂർ സ്വദേശിനിയുടെ കൊല കേസിലെ യഥാർത്ഥ പ്രതി. ഇതര സംസ്ഥാന തൊഴിലാളികളുടെ തലസ്ഥാനമായി മാറിയ പെരുമ്പാവൂരിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കിവിട്ടില്ലെങ്കിൽ കേരളം നശിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് നിമിഷ എന്ന ബി ബി എ വിദ്യാർത്ഥിനി കൊല്ലപ്പെട്ടത്. മുത്തശ്ശിയുടെ കഴുത്തിലുണ്ടായിരുന്ന മാല കവരാൻ ശ്രമിച്ചത്എതിർത്തതാണ് നിമിഷയുടെ ജീവൻ എടുത്തത്. ജിഷയുടെ കൊലപാതകത്തോടെ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾ സംശയത്തിന്റെ നിഴലിലായിരുന്നു. എന്നാൽ കേരളത്തിൽ തുടർന്ന് അധികാരത്തിലെത്തിയ ഇടതുമുന്നണി ഇതര സംസ്ഥാനക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. അനുഭവപരിചയമുള്ളവർ പാർട്ടിയോട് അപകടത്തെ കുറിച്ച് പറഞ്ഞെങ്കിലും അവർ കേട്ടതായി നടിച്ചില്ല.
ഇതര സംസ്ഥാനക്കാരെ സഹായിക്കുന്ന നിലപാടാണ് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ സ്വീകരിക്കുന്നത്. ഇതര സംസ്ഥാനക്കാർക്കെതിരെ പുറത്തു വന്ന വീഡിയോ വിവാദമായതോടെ സർക്കാർ അതിലും ഇടപെട്ടു. സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ പരസ്യത്തിൽ ഇതര സംസ്ഥാനക്കാരെ പ്രകീർത്തിക്കുന്ന പരസ്യം കാണാം. സർക്കാർ തങ്ങൾക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞ ഉടനെ ഇതര സംസ്ഥാനക്കാർ കൂടുതൽ ശക്തമായി. പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് ഇവർ സംസ്ഥാനന്തര മാഫിയയായി താവളം ഉറപ്പിച്ചിരിക്കുന്നത്.
ഇതര സംസ്ഥാനക്കാരിൽ എണ്ണപ്പെട്ട ചിലർ രോഗവാഹകരാണ്. മലയാളികളുമായി ബന്ധം സ്ഥാപിക്കാത്ത ഇക്കൂട്ടർ പകൽനേരത്ത് വീടുകൾ നോക്കി വയ്ക്കുകയും രാത്രികളിൽ മോഷണം നടത്തുകയും ചെയ്യും. പെരുമ്പാവൂരിലെ പോലീസുകാരുടെ സ്ഥിരം തലവേദനയാണ് ഇതര സംസ്ഥാനക്കാർ. ദിവസവും കുറഞ്ഞത് ഒരു കേസെങ്കിലും ഇതര സംസ്ഥാനക്കാർക്കെതിരെ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് പെരുമ്പാവൂർ പോലീസ് പറയുന്നത്. പലപ്പോഴും ഇവരെ പിടികൂടാൻ കഴിയാറില്ല. കുറ്റകൃത്യങ്ങളിൽ ഇടപെട്ടശേഷം ഇവർ തീവണ്ടിയിൽ കയറി സ്ഥലം വിടും. നിമിഷയെ കൊന്നയാളുടെ ഉദ്ദേശവും അതുതന്നെയായിരുന്നു. ഭാഗ്യത്തിന് പ്രതിയെ നാട്ടുകാർ പിടികൂടി. ജിഷയെ കൊന്നയാളും കൊലക്ക് ശേഷം സ്ഥലം വിട്ടിരുന്നു.
പോലീസിന്റെ കഠിന പ്രയത്നത്തിന് ശേഷമാണ് പ്രതിയെ പിടിക്കാനായത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ വോട്ടാണ് ഇടതു മുന്നണിയുടെ ലക്ഷ്യം. ഇടതു മുന്നണി ആളെ കൂട്ടാനാണ് ശ്രമിക്കുന്നത്. വോട്ട് ആരുടേതായാലും അവർക്കൊന്നുമില്ല. തൊഴിലാളികളുടെ പാർട്ടിയായ തങ്ങൾ ഇതര സംസ്ഥാനക്കാരെ എങ്ങനെ ഒഴിലാക്കുമെന്നാണ് ഇടത് മുന്നണി ചോദിക്കുന്നത്. സി പി എമ്മിന്റെ എറണാകുളത്തെ പ്രമുഖ നേതാക്കൾക്ക് പെരുമ്പാവൂരിലെ ഇതര സംസ്ഥാനക്കാരുമായി ബന്ധമുണ്ട്. അക്കാര്യം അവർ മറച്ചുവയ്ക്കുന്നുമില്ല.
ബംഗ്ലാദേശികളും യാതൊരു അടിസ്ഥാന രേഖകളുമില്ലാതെ പെരുമ്പാവൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. എറണാകുളം നഗരത്തിൽ നടക്കുന്ന പല അക്രമ സംഭവങ്ങൾക്ക് പിന്നിലും ഇവരുടെ കരങ്ങളുണ്ട്. സംസ്ഥാനങ്ങൾ വ്യാപിച്ച് കിടക്കുന്ന മയക്കുമരുന്ന് മാഫിയയുമായി ഇവർക്ക് ബന്ധമുണ്ട്. ഇവർ കേരളത്തിലെ പെൺകുട്ടികളെ വിവാഹം കഴിക്കാറുണ്ട്. കുട്ടികളായ ശേഷം ഉപേക്ഷിക്കുന്ന സംഭവങ്ങളും നിരവധിയാണ്. കൂടുതലും നിർദ്ധനരായ പെൺകുട്ടികളാണ് ഇവരുടെ വലയിൽ അകപ്പെടാറുള്ളത്. അനുഭവങ്ങൾ കൊണ്ടൊനും ഇടതുമുന്നണി പഠിക്കില്ല.
https://www.facebook.com/Malayalivartha

























