കനത്തമഴ കാരണം തിരുവനന്തപുരത്ത് വൈകി വന്ന അവധി പ്രഖാപനം കുട്ടികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കി, എട്ട് മണിക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്, അവധി പ്രഖ്യാപിച്ചത് 7.50നും

കനത്തമഴ കാരണം തിരുവനന്തപുരത്ത് വൈകി വന്ന അവധി പ്രഖാപനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കിയത് ദുരിതം. പ്രവര്‍ത്തി ദിവസമാണെന്ന കണക്കുകൂട്ടലില്‍ കുട്ടികളില്‍ ഭൂരിഭാഗവും സ്‌കൂളുകളില്‍ എത്തിയിരുന്നു. രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലാക്കിയ ശേഷം ജോലിക്ക് പോയിരുന്നു. പിന്നാലെയാണ് കളക്ടര്‍ അവധി പ്രഖാപിച്ചത്. ഇതോടെ ഒന്നാം ക്ലാസ്സ് മുതലുള്ള കുട്ടികളെ എങ്ങനെ തിരിച്ചു വീട്ടിലേക്കു അയയ്ക്കുമെന്ന വിഷമത്തിലായി സ്‌കൂള്‍ അധികൃതര്‍. തലസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും രാവിലെ എട്ടു മണിയോടെ ആണ് ക്ലാസ്സ് തുടങ്ങുന്നത്.
അവധിയെ കുറിച്ചുള്ള ഔദോഗിക അറിയിപ്പ് കിട്ടിയതാകട്ടെ 7.50 നും. ഇതോടെ സ്‌കൂളുകളിലേക്ക് വന്നുതുടങ്ങിയ കുട്ടികള്‍ പെരുവഴിയിലായി. അവധി പ്രഖാപനം അറിയാതെ പലകുട്ടികളും കനത്ത മഴയിലും ബസ് സ്‌റ്റോപ്പ് കളില്‍ നില്‍ക്കുന്ന കാത്തുനിക്കുന്നുണ്ടായിരുന്നു. സ്‌കൂളില്‍ എത്തിയ ചെറിയ ക്ലാസ്സുകളിലെ കുട്ടികള്‍ ആകട്ടെ രക്ഷിതാക്കള്‍ എത്തും വരെ കാത്തിരിക്കേണ്ട അവസ്ഥയിലുമായി. അതേസമയം നാളെ പ്ലസ്സ് വണ്‍ ക്ലാസ്സ് ഇമ്പ്രൂമെന്റ് പരീക്ഷകള്‍ പുതുക്കിയ തീയതി പ്രകാരം തുടങ്ങാന്‍ പോകുകയാണ് അതും മാറ്റുമോ എന്ന ആശങ്കയിലാണ് വിദ്ധാര്‍ത്ഥികള്‍.
ജോലിസ്ഥലത്തെത്തിയ രക്ഷിതാക്കള്‍ വാട്‌സാപ്പിലൂടെയും മറ്റും അവധിവിവരങ്ങള്‍ അറിഞ്ഞ് ധര്‍മസങ്കടത്തിലായി. പലരും അവധിയെടുത്ത് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലേക്ക് പാഞ്ഞു. സ്‌കൂള്‍ ബസില്‍ പോകാത്ത കുട്ടികളാണ് കൂടുതല്‍ ദുരിതത്തിലായത്. ഓട്ടോയിലും മറ്റും പോകുന്ന കുട്ടികളെ തിരിച്ച് കൊണ്ടുപോകാന്‍ വൈകുന്നേരമേ റിക്ഷാക്കാരനെത്തൂ. അതിനാല്‍ പലരെയും രക്ഷിതാക്കളെത്തി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.
https://www.facebook.com/Malayalivartha

























