ആന്ധ്രയില്‍ ഉമ്മന്‍ ചാണ്ടിക്ക് തടയിടാൻ മുരളീധരനെ നിയോഗിച്ച് ബിജെപി ; ഇരുവരും തമ്മിലുള്ള പോരിന് കളമൊരുങ്ങുന്നു

ആന്ധ്രയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. അതുകൊണ്ട് തന്നെ ബിജെപിയും രണ്ടിലൊന്ന് കല്‍പ്പിച്ചാണ്. കേരളത്തില്‍ നിന്നുള്ള വി മുരളീധരനാണ് ആന്ധ്രയുടെ ചുമതല. അതുകൊണ്ടുതന്നെ ഇനി ഇരുവരും തമ്മിലുള്ള പോരിനാണ് കളമൊരുങ്ങുന്നത്.
വൈഎസ്ആറിന്റെ വിയോഗ ശേഷമാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് ക്ഷയിക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കമാന്റ് ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയുടെ ചുമതലക്കാരനായി നിശ്ചയിച്ചിട്ടുള്ളത്. ജില്ലാത്തലത്തില്‍ പാര്‍ട്ടി യോഗങ്ങള്‍ വിളിച്ചും പാര്‍ട്ടി വിട്ടുപോയവരെ കൂടെ കൂട്ടിയുമാണ് ഉമ്മന്‍ ചാണ്ടി അടിത്തറ ശക്തമാക്കുന്നത്.
ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന ടിഡിപിയാണ് ആന്ധ്ര ഭരിക്കുന്നത്. ബിജെപിയെ കൂടെ ചേര്‍ത്ത് ഭരണം തുടങ്ങിയ ടിഡിപി അടുത്തിടെ ബിജെപി ബന്ധം ഒഴിഞ്ഞു. ടിഡിപിയില്ലെങ്കിലും ബിജെപി അധികാരം പിടിക്കുമെന്നാണ് ബിജെപിയുടെ വാദം. ഇത് തെളിയിക്കലാണ് വി മുരളീധരന്റെ ചുമതല.
മുരളീധരന് കൂട്ടായി ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ചിരിക്കുന്നത് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായ സുനില്‍ ദേവ്ധറിനെയാണ്. ത്രിപുരയില്‍ സിപിഎമ്മിനെ പരാജയപ്പെടുത്തിയ തന്ത്രങ്ങള്‍ ഒരുക്കിയത് ദേവ്ധര്‍ ആയിരുന്നു. ആര്‍എസ്എസ് മുന്‍കൈയ്യെടുത്താണ് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിക്ക് ഈ രണ്ടുപേരെയു നേരിടേണ്ടി വരുമെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha

























