ഇന്നസെന്റിനെ മത്സരിപ്പിച്ചാല്‍ നടിയെ ആക്രമിച്ച സംഭവം യു.ഡി.എഫ് ആയുധമാക്കുമെന്ന് എല്‍.ഡി.എഫ് മുന്‍കൂട്ടി തിരിച്ചറിഞ്ഞു, പി. കരുണാകരന് പ്രായാധിക്യവും പ്രശ്‌നമായി

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങള്‍ സി.പി.എമ്മും എല്‍.ഡി.എഫും തുടങ്ങി. നിലവിലുള്ള എട്ട് സീറ്റില്‍ നിന്ന് 12 എണ്ണമായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ പി.കരുണാകരനും മത്സരിക്കാനുള്ള സാധ്യതയില്ല. കരുണാകരന് പ്രായാധിക്യമാണ് പ്രശ്‌നം. ഇന്നസെന്റിന് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതിന് പുറമേ അമ്മയിലെ വിവാദങ്ങള്‍ ഇന്നസെന്റിന്റെ ഇമേജിനെ ബാധിച്ചെന്ന് അദ്ദേഹം തന്നെ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ആസ്ഥിതിക്ക് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിച്ചാല്‍ വലിയരീതിയിലുള്ള കടന്നാക്രമണങ്ങളുണ്ടാകും. പ്രത്യേകിച്ച് ഇരയായ നടിക്കൊപ്പം ഇന്നസെന്റ് നിന്നില്ലെന്നുള്ള ആക്ഷേപം ശക്തമായ. തെരഞ്ഞെടുപ്പ് വേളയില്‍ അത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായാല്‍ അത് മൊത്തത്തില്‍ മുന്നണിയെ ബാധിക്കും. അത് കൂടെ മുന്നില്‍ കണ്ടാണ് ഇന്നസെന്റിനെ ഒഴിവാക്കുന്നതെന്നറിയുന്നു.
നിലവിലെ ദേശീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് മുതൂക്കം കിട്ടാനുളള സാധ്യതയുണ്ട്. അത് എങ്ങനെയും മറികടക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് സംസ്ഥാനത്ത് ദുര്‍ബലമായതും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള പോര് രൂക്ഷമായതും. ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലേക്ക് നാട്കടത്തിയതും രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് അടിയറവെച്ചതിലൂടെ അണികള്‍ക്കും പി.ജെ കുര്യനും വി.എം സുധീരനും ഉള്ള എതിര്‍പ്പും മുതലെടുക്കുകയാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയെ ശക്തമാക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എം.എം ഹസനെ മാറ്റുമെന്ന് അറിയുന്നു. അത് എ ഗ്രൂപ്പിന് രുചിക്കില്ല.
മാത്രമല്ല ക്രൈസ്തവ സഭകളെല്ലാം എല്‍.ഡി.എഫിനൊപ്പമാണ് നില്‍ക്കുന്നത്. ക്രൈസ്തവ പുരോഹിതന്‍മാര്‍ക്കെതിരായ ബലാല്‍സംഗ കേസുകളിലെല്ലാം സര്‍ക്കാര്‍ പരമാവധി അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലും വൈകുന്നു. അത് പോലെ യുവതിയായ വീട്ടമ്മയെ ബലാല്തസംഗം ചെയ്ത വൈദികരെ അറസ്റ്റ് ചെയ്യാന്‍ മുതിര്‍ന്നില്ല. പലരും കീഴടങ്ങുകയായിരുന്നു. മുന്‍ കൂര്‍ ജാമ്യത്തിനായി കാത്തിരിക്കുന്ന വൈദികനെ അറസ്റ്റ് ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല. അതിനാല്‍ സഭാനേതൃത്വം കൂടെ നില്‍ക്കുമെന്ന് ഉറപ്പാണ്. മോദിയുടെ സംസ്ഥാന വിരുദ്ധനിലപാടുകള്‍ക്കെതിരെ പ്രചരണ പരിപാടികള്‍ നടത്താന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. ആദ്യപടിയായി അടുത്തമാസം പഞ്ചായത്ത് തലത്തില്‍ സായാഹ്ന ധര്‍ണ നടത്തും.
https://www.facebook.com/Malayalivartha

























