Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മോള് വീട്ടിൽ ചെന്ന് രാജി അമ്മ എന്ന വാക്ക് പറഞ്ഞ് കേട്ട് അച്ഛനും രണ്ടാനമ്മയും സ്ക്കൂളിൽ എന്നെ കാണാൻ എത്തിയിരുന്നു ; അവളെനിക്ക് മകള്‍ തന്നെ' കുട്ടിക്ക് താങ്ങായതിന് സ്‌കൂളിൽ നിന്നും പുറത്താക്കപ്പെട്ട അധ്യാപിക പറയുന്നു

31 JULY 2018 03:08 PM IST
മലയാളി വാര്‍ത്ത

രണ്ടാനമ്മയുടെ ക്രൂര പീഡനം പുറം ലോകത്തെ അറിയിച്ച അധ്യാപികയെ സ്കൂളിന്‍റെ പേരിന് കളങ്കം വരുത്തിയെന്നാരോപിച്ച് സ്‌കൂൾ മാനേജ്‍മെന്റ് പുറത്താക്കിയിരുന്നു. രാജി എന്ന താല്‍ക്കാലിക അധ്യാപികയാണ് വിദ്യാര്‍ഥിനിയെ രണ്ടാനമ്മ ചട്ടുകം വച്ച് പൊള്ളിച്ചത് പുറത്തുകൊണ്ടു വന്നതിന്‍റെ പേരില്‍ പുറത്താക്കപ്പെട്ടത്. എന്നാൽ ആ കുട്ടി തനിക്ക് മോളെപ്പോലെയായിരുന്നുവെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കും. ഈ പ്രശ്നത്തില്‍ തന്‍റെ കൂടെ നിന്നവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും രാജി പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് രാജി ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്‌പോസ്റ് ഇങ്ങനെ ;

ഫേസ്ബുക്ക് പോസ്റ്റ്: ഞാൻ രാജി രാജ്. എന്‍റെ വീട് കൊല്ലം കരുനാഗപ്പള്ളി മാരാരിത്തോട്ടത്താണ്. കുറച്ച് ദിവസം മുമ്പ് തഴവ ആദിത്യ വിലാസം GLPs ലെ രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചതും. അത് സ്ക്കൂൾടീച്ചേഴ്സ് വഴി അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ പെടുകയും അച്ഛനെയും രണ്ടാനമ്മയെയും പോലീസ് അറസറ്റ് ചെയ്യുകയും ചെയ്തിരുന്നു. ആ വിദ്യാലയത്തിലെ താൽക്കാലിക അദ്ധ്യാപികയാണ് ഞാൻ. ഇതുവരെ ഇത് സംബന്ധിച്ച് ഒരു fB പോസറ്റ് ഞാൻ ഇട്ടിട്ടില്ല അതിനാൽ എന്‍റെ നല്ലവരായ എല്ലാ സുഹൃത്തുക്കളും ഇത് ഒന്നു ശ്രദ്ധിക്ക്.

ഇത് സംഭവിച്ച മോളെ ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത് കഴിഞ്ഞ വർഷമാണ്. ബിനോയി എന്ന അദ്ധ്യാപകൻ മോളുമായി ഓഫീസിന്‍റെ വരാന്തയിൽവന്ന്, ഈ മോളുടെ തലയിൽ നിറയെ പേനാണ്. എന്ത് ചെയ്യാനാ എന്ന സാറിന്‍റെ വാക്കുകൾ കേട്ട് ആ കുട്ടിയെ പറ്റി തിരക്കിയപ്പോൾ അമ്മ ഇല്ലെന്നും, രണ്ടാനമ്മയോടും അച്ഛനോടുമൊപ്പമാണ് കുട്ടി താമസിക്കുന്നത് എന്നും പറഞ്ഞു.

പിന്നെ അവൾ എന്‍റെ മകളാകുകയായിരുന്നു ഉച്ചഭക്ഷണം കഴിച്ച് കഴിഞ്ഞ് അവൾ ഓടി സ്റ്റാഫ്‌ റൂമിലെത്തും. മോൾക്ക് വേണ്ടി ഞാൻ എന്തങ്കിലും എന്‍റെ ബാഗിൽ കരുതിയിരിക്കും സ്വാതന്ത്ര്യത്തോടെ ബാഗ് തുറന്ന് എടുക്കും. വൈകുന്നേരത്തും അവൾക്ക് വേണ്ടത് എന്താണ് എന്ന് പറഞ്ഞ് മേടിപ്പിക്കും. ഇടയക്ക് പിണങ്ങും. അതിനേക്കാൾ വേഗത്തിൽ ഇണങ്ങും.

പെട്ടന്ന് തന്നെ അമ്മയും മോളുമായി മാറി ഞങ്ങൾ. സ്ക്കൂളിലെ ചില അധ്യാപകർക്ക് മാത്രമേ ഇത് ഇഷ്ട്ടപെട്ടുള്ളു, അന്നത്തെ പ്രധാന അദ്ധ്യാപികയായിരുന്ന ശോഭന ടീച്ചർ (ടീച്ചർ സർവ്വീസിൽ നിന്നും വിരമിച്ചു). സീനിയർ അദ്ധ്യാപിക ദ്രൗപതി ടീച്ചർ (ടീച്ചർ HM ആയി മറ്റൊരു സ്കൂളിലെക്ക് പോയി) ഹക്കീം സാർ, റജീന ടീച്ചർ, ബിനോയ് സാർ( സാറും ഇപ്പോൾ സ്കൂളിൽ ഇല്ല) അവിടത്തെ ആയമാർ പ്രീ പ്രൈമറി ടീച്ചർമാർ, ഇവരൊക്കെ ആ മോളോട് സ്നേഹത്തോടെയേ പെരുമാറിയിരുന്നുള്ളു.

അവൾ എന്നെ കാണുവാൻ വരുന്നതിനും മറ്റും വലിയ എതിർപ്പായിരുന്നു സ്റ്റാഫ് റൂമിൽ. മോള് വീട്ടിൽ ചെന്ന് രാജി അമ്മ എന്ന വാക്ക് പറഞ്ഞ് കേട്ട് അച്ഛനും രണ്ടാനമ്മയും സ്ക്കൂളിൽ എന്നെ കാണാൻ എത്തിയിരുന്നു. ആ കുട്ടി മാത്രമല്ല എല്ലാ കുട്ടികളെയും എന്‍റെ കുഞ്ഞുങ്ങൾ എന്ന രീതിയിലാണ് ഞാൻ കാണാറ്. ഈ പ്രശ്നത്തിൽ ഇടപെട്ടതിന് ഞാൻ ആ സ്ക്കൂളിൽ നിന്നും പുറത്തായി. H.M ന്‍റെയും മറ്റ് ചില അദ്ധ്യാപകരുടെയും തീരുമാനം മാത്രമായിരുന്നു അത് ,PTA .S MC .യുടെയും തീരുമാനങ്ങൾ കൂടി അറിയണമെന്ന് പറഞ്ഞപ്പോൾ ,H.M സ്കൂളിന്‍റെ രക്ഷാധികാരി ആയതിനാൽ HM മാത്രമാണ് തീരുമാനമെടുക്കുന്നത് എന്ന് HM ഉം സീനീയർ അദ്ധ്യാപികമാരും പറഞ്ഞു.

എന്നാൽ PTA കമ്മിറ്റിയുടെ പിന്തുണ കൂടാതെ എന്നെ പുറത്താക്കാൻ അധികാരമില്ല എന്ന് PTA ഇന്നലെ അറിയിച്ചു. തഴവായിലെ നല്ലവരായ നാട്ടുകാരും വാർഡ് മെമ്പറും എന്നോടൊപ്പം തന്നെ നിന്നു. ഞാൻ ആ കുട്ടിയുടെ കാര്യത്തിൽ ഇടപെടുന്നത് വലിയ കുറ്റമായി അധിക്ഷേപിച്ച സ്കൂൾ ടീച്ചേഴ്സ് അറിയുവാൻ വേണ്ടി പറയുകയാണ്
ഞാൻ രണ്ട് പ്രാവശ്യം ഈ മോളെ കൊല്ലത്ത് മഹിളാമന്ദിരത്തിൽ പോയി കണ്ടു. കൊല്ലം സബ്ബ് കളക്ടർ ചിത്ര IAS മാഡവുമായി കുട്ടിയുടെ കാര്യങ്ങൾ സംസാരിക്കുവാൻ ഞാനും വാർഡ് മെമ്പർ വിപിൻ മുക്കേലും പോവുകയും എല്ലാവിധ സഹായങ്ങളും മാഡം ഉറപ്പ് നൽകുകയും ചെയ്തു. എന്‍റെ ജോലി ഈ മോളെ സഹായിച്ചതിന്‍റെ പേരിൽ നഷ്ടപെടുകയാണെങ്കിൽ അതിന് ഈശ്വരൻ സാക്ഷി.

എനിക്ക് ഒപ്പം നിന്ന ഞാൻ അറിയുന്നതും അറിയാത്തതുമായ എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends