Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ദുര്‍ബലനായ വ്യക്തിയുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുമ്പോള്‍ മാത്രമാണ് നീതിനിര്‍വഹണം ശരിയായ അര്‍ത്ഥത്തില്‍ നിറവേറ്റപ്പെടുന്നത് ; നിയമത്തെ കുറിച്ച്‌ ജാഗ്രത പാലിക്കുന്നതും ബോധവാന്‍മാരാകുന്നതും പ്രേത്യേക നിയമങ്ങളുടെ ദുരുപയോഗം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി

31 JULY 2018 03:46 PM IST
മലയാളി വാര്‍ത്ത

സമൂഹത്തിലെ ഏറ്റവും ദുര്‍ബലനായ വ്യക്തിയുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുമ്ബോള്‍ മാത്രമാണ് നീതിനിര്‍വഹണം ശരിയായ അര്‍ത്ഥത്തില്‍ നിറവേറ്റപ്പെടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതിനിര്‍വഹണം നടപ്പാക്കുന്ന പൊലീസ്, പ്രോസിക്യൂഷന്‍, ന്യായാധിപര്‍, അഭിഭാഷകര്‍ എന്നിവരെല്ലാം നിശ്ചിതമായ സാമ്ബത്തിക, സാമൂഹിക, രാഷ്ട്രീയ ചട്ടക്കൂടിലാണ് പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകള്‍ക്ക് മനുഷ്യാവകാശവും ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും വിദൂരസ്വപ്നമായി അവശേഷിക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കാപ നിയമത്തെ കുറിച്ച്‌ ജസ്റ്റിസ് വി രാംകുമാറും അഡ്വ. ജോര്‍ജ് ജോണ്‍സണും ചേര്‍ന്ന് രചിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതോടൊപ്പം ഇവ തടയാനുള്ള നടപടിയും സ്വീകരിക്കേണ്ടതുണ്ട്. മത, ജാതി, വര്‍ഗീയ സംഘര്‍ഷങ്ങളും നിയമം കയ്യിലെടുക്കുന്ന ആള്‍ക്കൂട്ടങ്ങളും മാഫിയാപ്രവര്‍ത്തനങ്ങളും മൂലം സമൂഹത്തില്‍ സമാധാനവും സുരക്ഷിതത്വവും ഇല്ലാതാകുന്ന സ്ഥിതിയുണ്ട്. ഇതിന് തടയിടാനാണ് കരുതല്‍ തടങ്കലിന് വ്യവസ്ഥ ചെയ്യുന്ന ചില നിയമങ്ങള്‍ രൂപീകരിക്കപ്പെട്ടത്. സദുദ്ദേശ്യത്തോടെയാണ് പല നിയമങ്ങളും വിഭാവനം ചെയ്യപ്പെട്ടതെങ്കിലും അധികാരത്തിലിരിക്കുന്നവര്‍ ഇവയെ തെറ്റായി വ്യാഖ്യാനിച്ച്‌ അവരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രയോഗിക്കുന്നതാണ് അനുഭവം. ഇതേത്തുടര്‍ന്ന് ടാഡയും പോട്ടയും പോലുള്ള നിയമങ്ങള്‍ക്കെതിരെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള കാപ നിയമം കേരളത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ ഉപയോഗിക്കുന്ന സ്ഥിതിക്ക് മാറ്റം വന്നത് ഇപ്പോഴാണ്. നിയമത്തിന്റെ വകുപ്പുകള്‍ മാത്രമല്ല അധികാരത്തിലിരിക്കുന്നവരുടെ മാനസികാവസ്ഥ കൂടി നിയമത്തിന്റെ പ്രയോഗത്തിലുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കാപ നിയമം സര്‍ക്കാരിനും പൊലീസിനും വിപുലമായ അധികാരമാണ് നല്‍കിയിട്ടുള്ളത്. കരുതല്‍ തടങ്കലും മറ്റും നടപ്പാക്കേണ്ടത് ഏത് സാഹചര്യത്തിലാണെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അസാധാരണ പരിതസ്ഥിതിയില്‍ സൂക്ഷിച്ച്‌ മാത്രം പ്രയോഗിക്കേണ്ട നിയമമാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം. നിയമത്തെ കുറിച്ച്‌ ജാഗ്രത പാലിക്കുന്നതും ബോധവാന്‍മാരാകുന്നതും ദുരുപയോഗം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends