മകന്റെ ആത്മഹത്യ താങ്ങനായില്ല... പരിഭ്രാന്തിയോടെ വീട് വിട്ടിറങ്ങിയ വീട്ടമ്മയെ ഒടുവിൽ കണ്ടെത്തിയത്...

തോട്ടക്കാട് മണമ്പൂർ വാളകോട്ടുമല സനുഭവനിൽ ബാബുവിന്റെ ഭാര്യ സനുജയ(38) മകൻ ഡിഗ്രി വിദ്യാർത്ഥിയായ രാഹുൽ(18) എന്നിവരാണ് മരിച്ചത്. മകന്റെ ആത്മഹത്യ വാർത്തയറിഞ്ഞ അമ്മയെ വീടിനു സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാരും ബന്ധുക്കളും പൊലീസും തിരച്ചിൽ ഊർജിത മാക്കിയതിനെ തുടർന്ന് ഉച്ചയോടെ തൃശൂരിൽ നിന്നും കണ്ടെത്തി. മരണ കാരണം അന്വേഷിച്ചു വരികയാണെന്നും ഇരുവരുടെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും.
സംഭവമറിഞ്ഞ് പരിഭ്രമിച്ച് വീട് വിട്ടു പോയ രാഹുലിന്റെ സഹോദരനെ പൊലീസ് തൃശൂരിൽ നിന്നും കണ്ടെത്തി. തിങ്കൾ രാവിലെ ചെമ്പഴന്തിയിലുള്ള ബന്ധു വീട്ടിൽ പോയ രാഹുലിനെ അവിടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവമറിഞ്ഞ സനൂജ ബഹളം വെക്കുകയും ബന്ധു വീട്ടിൽ പോവുകയാണെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങുകയും ചെയ്തു.
എന്നാൽ പിന്നീട് ഇവരെ വീടിനു സമീപമുള്ള കാട് പിടിച്ച സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനിടെ ഇളയ മകൻ വീട് വിട്ടു പോയതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























