Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മോഹന്‍ലാലിനെപ്പറ്റി തനിക്കുള്ള അഭിപ്രായം തുറന്ന് പറഞ്ഞ് നിവിന്‍ പോളി; മഴയായാലും വെയിലായാലും അദ്ദേഹത്തിന്റെ മാജിക്ക് മറ്റൊന്നാണ്

03 AUGUST 2018 09:43 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിനെപ്പറ്റി പറ്റി പറയുമ്പോള്‍ നിവിന്‍പോളിക്ക് നൂറ് മനസാണ്. കായംകുളം കൊച്ചുണ്ണിയില്‍ നടന്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കു വെക്കുകയാണ് നിവിന്‍ പോളി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ തന്റെ അനുഭവം പങ്കുവെച്ചത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി മലയാളത്തിലെ ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. 45 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 18ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 

നായകനായ കൊച്ചുണ്ണിയുടെ സുഹൃത്തും വഴികാട്ടിയുമൊക്കെയായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ലാലേട്ടനല്ലാതെ മറ്റൊരാളെ ഈ കഥാപാത്രമായി സങ്കല്‍പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. സ്‌ക്രിപ്റ്റ് കേട്ട് ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ അദ്ദേഹത്തിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയും കാലം സെറ്റിനു പുറത്തു വച്ചേ മോഹന്‍ലാലിനെ കണ്ടിട്ടുണ്ടായിരുന്നുള്ളു.

എന്നാല്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. നിരവധി കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ സാധിച്ചു. വളരെ പ്രൊഫഷനല്‍ ആണ്. ഒരു നിമിഷം പോലും വെറുതേ ഇരിക്കില്ല. മഴയായാലും വെയിലായാലും സാധിക്കുന്ന അത്രയും ജോലി ചെയ്യാം എന്നതാണ് അദ്ദേഹത്തിന്റെ മാജിക്. ശരിക്കും അവിശ്വസനീയമാണത്, കാര്യങ്ങള്‍ സമയമെടുത്ത് അല്‍പം വ്യത്യസ്തമായി ചെയ്യാന്‍ മോഹന്‍ലാല്‍ നിര്‍ദ്ദേശിക്കുമായിരുന്നുവെന്നും' നിവന്‍ പോളി പറയുന്നു.

നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കുന്നതിനെക്കുറിച്ചും നിവിന്‍ പോളി പ്രതികരിച്ചിരുന്നു. താരസംഘടനയായ അമ്മയെടുക്കുന്ന തീരുമാനങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്നുവെന്നും അമ്മയിലെ ഒരു അംഗം എന്ന നിലയില്‍ സംഘടനയുടെ ഭാരവാഹികളുടെ തീരുമാനങ്ങളെ അംഗീകരിക്കുന്നു.താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമല്ലെന്നും അതിനാല്‍ സംഘടനയെക്കുറിച്ചോ അതിന്റെ തീരുമാനങ്ങളെക്കുറിച്ചോ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിവിന്‍ പോളി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (37 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (47 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (5 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (5 hours ago)

Malayali Vartha Recommends