Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

നാലുപേരുടെയും തലയിലും കഴുത്തിലും ചുറ്റികകൊണ്ട് അടിച്ചതിനു പുറമേ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ആഞ്ഞു വെട്ടി... ആര്‍ഷയുടെ മൃതദേഹത്തില്‍ മൂന്നു കൈവിരലുകള്‍ അറ്റനിലയിലായിരുന്നു... മകന്‍ അര്‍ജുന്റെ തലയില്‍ മാത്രം 17 വെട്ടുകൾ... കൊല്ലപ്പെടുമെന്നു കുടുംബാംഗങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു; കൊന്നുകുഴിച്ചുമൂടിയതു മൂന്നിലേറെപ്പേര്‍ ചേര്‍ന്നാണെന്ന് പ്രാഥമിക നിഗമനം; കൃഷ്ണന്‍ മറ്റു ദുര്‍മന്ത്രവാദികളുമായും ഉന്നതരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി മൊെബെല്‍ ഫോണ്‍ രേഖകൾ; പട്ടിക തയാറാക്കി അന്വേഷണ സംഘം

03 AUGUST 2018 11:40 AM IST
മലയാളി വാര്‍ത്ത

അ​ടു​ത്ത നാ​ളു​ക​ളാ​യി കൃ​ഷ്ണ​ന്‍ ആ​രെ​യോ ഭ​യ​പ്പെ​ട്ടി​രു​ന്ന​താ​യും പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. വീ​ട്ടി​ല്‍ ആ​യു​ധ​ങ്ങ​ള്‍ സൂ​ക്ഷി​രു​ന്ന​ത് ഇ​വ​രെ പ്ര​തി​രോ​ധി​ക്കാ​നാ​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് അ​നു​മാ​നി​ക്കു​ന്ന​ത്. സ്വ​യ ര​ക്ഷ​ക്കു വേ​ണ്ടി​യാ​ണ് ആ​യു​ധ​ങ്ങ​ള്‍ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്ന സൂ​ച​ന​ക​ളും ല​ഭി​ച്ചു. കൂടുതല്‍ വ്യക്തതയ്ക്കായി ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്കു പരിശോധനയ്ക്ക് അയയ്ക്കും.

പുരയിടത്തില്‍നിന്നു കണ്ടെടുത്ത കഠാരയും ചുറ്റികയും ഉപയോഗിച്ചാണു കൃത്യം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൃഷ്ണന്റെ മകള്‍ ആര്‍ഷയുടെ മൃതദേഹത്തില്‍ മൂന്നു കൈവിരലുകള്‍ അറ്റനിലയിലായിരുന്നു. മല്‍പ്പിടിത്തം നടന്നതിന്റെ തെളിവാണിത്. മകന്‍ അര്‍ജുന്റെ തലയില്‍ 17 വെട്ടേറ്റു. വയറ്റില്‍ കത്തികൊണ്ടു കുത്തുകയും ചെയ്തു. കൃഷ്ണന്റെ ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട തര്‍ക്കമാണോ അതോ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലയ്ക്കു കാരണമായതെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതര സംസ്ഥാന ബന്ധവും പരിശോധിക്കുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ദുര്‍മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണന്‍ മറ്റു ദുര്‍മന്ത്രവാദികളുമായും ഉന്നതരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി മൊെബെല്‍ ഫോണ്‍ രേഖകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. കൃഷ്ണനെ സമീപിച്ചിരുന്ന 15 വ്യക്തികളുടെ പട്ടിക ഇന്നലെ രാത്രി പോലീസ് തയാറാക്കി. അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രണ്ടുപേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.

മന്ത്രവാദത്തിനായി സമീപിച്ചിരുന്നവരില്‍നിന്ന് അര ലക്ഷം വരെ കൃഷ്ണന്‍ വാങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍, മന്ത്രവാദം ഫലിക്കാതെ പോയതിന്റെ പേരില്‍ നടന്ന കൊലയാണോ എന്നും സംശയിക്കപ്പെടുന്നു. ക്വട്ടേഷന്‍ സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. 40 പേരില്‍നിന്ന് ഇന്നലെ മൊഴിയെടുത്തു.

നാലംഗ കുടുംബത്തെ കൊന്നുകുഴിച്ചുമൂടിയതു മൂന്നിലേറെപ്പേര്‍ ചേര്‍ന്നെന്നു സൂചന. തലയ്‌ക്കേറ്റ മാരകമായ മുറിവാണു മരണകാരണമെന്നു പോലീസ്. കൊല്ലപ്പെട്ട കൃഷ്ണന്റെയും ഭാര്യയുടെയും രണ്ടു മക്കളുടെയും തലയിലും കഴുത്തിലും ചുറ്റികകൊണ്ട് അടിച്ചതിനു പുറമേ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് പലയാവര്‍ത്തി വെട്ടി. കൊല്ലപ്പെടുമെന്നു കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. തലയിലെ മുറിവുകളിലൂടെ രക്തം വാര്‍ന്നാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി കേസന്വേഷണ ചുമതലയുള്ള തൊടുപുഴ ഡിെവെ.എസ്.പി: കെ.പി ജോസ് വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (37 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (47 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (5 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (5 hours ago)

Malayali Vartha Recommends