കളിച്ച് ചിരിച്ച് വളരെ സന്തോഷവതിയായിരുന്നു അന്നവൾ... സ്കൂൾ വിട്ടുവന്ന വിദ്യാർഥിനിയെ കണ്ടെത്തിയത് കിണറ്റിൽ മരിച്ച നിലയിൽ... 20 വർഷത്തോളമായി ഉപയോഗ ശൂന്യമായി കിടന്ന കിണറ്റിൽ എങ്ങനെ അപർണയെത്തി; ദുരൂഹതകൾ ബാക്കിയാക്കി പ്ലസ്ടു വിദ്യാർഥിനിയുടെ മരണം

ഇന്നലെ വൈകിട്ട് നാലരയോടെയാണു സംഭവം. 20 വർഷത്തോളമായി ഉപയോഗിക്കാതിരുന്ന കിണറ്റിലാണ് അപർണയെ മരിച്ച കണ്ടെത്തിയത്. സ്കൂൾ വിട്ടുവന്ന വിദ്യാർഥിനിയെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കളിപ്പാൻകുളം കാർത്തിക നഗർ ടിസി 69– 1144 ൽ വിജയകുമാറിന്റെ മകൾ അപർണ (17) ആണ് മരിച്ചത്. മണക്കാട് കാർത്തിക തിരുനാൾ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അപർണ. ഓട്ടോഡ്രൈവറാണ് വിജയകുമാർ, അമ്മ പ്രവീണ. സഹോദരൻ അനൂപ്
ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ ജയകുമാർ, ഫയർമാൻ പ്രദീപ് എന്നിവർ ഓക്സിജൻ മാസ്ക് ഘടിപ്പിച്ചിറങ്ങിയാണ് അപർണയെ കിണറ്റിൽ നിന്നു പുറത്തെടുത്തത്.
https://www.facebook.com/Malayalivartha
























