Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

മീശയില്‍ ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെയും പൂജാരിയെയും അപമാനിക്കുന്നെന്ന് ഹര്‍ജിക്കാരന്‍, ചീഫ് ജസ്റ്റിസ് : ക്ഷേത്രത്തിലെ പൂജാരി  പ്രതീകമാണ്, ഇത് രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണമാണ്. കഥാപാത്രങ്ങള്‍ ഭാവനയില്‍ ഉള്ളത്, കൗമാര പ്രായക്കാര്‍ നടത്തുന്ന സംഭാഷണം ഇങ്ങനെ ആയിക്കൂടെ? 

03 AUGUST 2018 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

കാഞ്ഞങ്ങാട് ​ഗുഡ്‌സ് ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകൻ മരണത്തിന് കീഴടങ്ങി

നടിയെ ആക്രമിച്ച കേസ്... കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു, ശിക്ഷാവിധി മൂന്നരയ്ക്ക്

റോഡില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈപ്പത്തി അറ്റു...  

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം തുടങ്ങി... പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

വിവാദമായ നോവല്‍ മീശ കോടതികയറിയപ്പോള്‍ നടന്നത് രസകരമായ മുഹൂര്‍ത്തങ്ങളാണെന്ന് സുപ്രീംകോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.ഉണ്ണികൃഷ്ണന്‍ പറയുന്നു. കോടതിയില്‍ നടന്ന ഓരോമുഹൂര്‍ത്തങ്ങളും അദ്ദേഹം ഓര്‍ത്തെടുക്കുന്നു....

സമയം : 11.02, ചീഫ് ജസ്റ്റിസ് കോടതി
ബെഞ്ചില്‍: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍

(അഭിഭാഷക നിരയില്‍: ഹര്‍ജി നല്‍കിയ എന്‍.രാധാകൃഷ്ണന് വേണ്ടി ഗോപാല്‍ ശങ്കര നാരായണന്‍, ഉഷ നന്ദിനി, ബീന മാധവന്‍. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജയ്ദീപ് ഗുപ്ത, ജി. പ്രകാശ്. കേന്ദ്രത്തിന് വേണ്ടി എ. എസ്.ജി പിങ്കി ആനന്ദ്. മാതൃഭൂമിക്ക് വേണ്ടി എം.ടി ജോര്‍ജ് )

ചീഫ് ജസ്റ്റിസ് : പുസ്തകത്തിലെ ഏതു പരാര്‍ശങ്ങള്‍ ആണ് നിങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്?

ഗോപാല്‍ ശങ്കരനാരായണന്‍, ഉഷാ നന്ദിനി (ഹര്‍ജി നല്‍കിയ രാധാകൃഷ്ണനു വേണ്ടി) : നോവലിലെ ചില ഭാഗങ്ങള്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ്.

ചീഫ് ജസ്റ്റിസ് : ഏതു ഭാഗമാണ്, എന്താണ് പരാമര്‍ശങ്ങള്‍?

ഗോപാല്‍ : ക്ഷേത്രം പൂജാരിയെ അപമാനിക്കുന്നതാണ് ഒരു ഭാഗം. ..ഹര്‍ജിക്കൊപ്പമുള്ള വിവാദ ഭാഗങ്ങളുടെ പരിഭാഷയിലേക്ക് കോടതിയുടെ ശ്രദ്ധ ക്ഷണിക്കുന്നു...

ചീഫ് ജസ്റ്റിസ്: രണ്ടു സുഹൃത്തുക്കള്‍ തമ്മില്‍ നടത്തുന്ന സംഭാഷണം മാത്രമല്ലേ ഇത്. സര്‍ക്കാസം ആയിക്കൂടെ.

ഗോപാല്‍ : ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെയും പൂജാരിയെയും അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയുന്ന കാര്യങ്ങളാണ് നോവലില്‍..

ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് : നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് അനാവശ്യ പ്രാധാന്യം കല്പിക്കുകയാണ്. ഇന്റര്‍നെറ്റിന്റെ ഈ കാലത്ത് നിങ്ങള്‍ ഇത് വിഷയമാക്കുകയാണോ? മറന്നു കളയുക എന്നതാണ് നല്ലത്.

ചീഫ് ജസ്റ്റിസ് : ക്ഷേത്രത്തിലെ പൂജാരി എന്നത് പ്രതീകമാണ്, ഏതെങ്കിലും ഒരു പ്രത്യേക ആളെ പരാമര്‍ശിക്കുന്നില്ല. ഇത് രണ്ടു പേര്‍ തമ്മിലുള്ള സംഭാഷണം ആണ്. കഥാപാത്രങ്ങള്‍ ഭാവനയില്‍ ഉള്ളത്. സാധ്യമായ സംഭാഷണമാകാം ഇത്. കൗമാര പ്രായക്കാര്‍ നടത്തുന്ന സംഭാഷണം ഇങ്ങനെ ആയിക്കൂടെ? നോവലിലെ സാഹചര്യത്തില്‍ ഒരു പക്ഷെ സംഭാഷണം വിമര്‍ശനപരമാകാം.

ഗോപാല്‍ : ഐ.പിസി 292 പ്രകാരം അശ്‌ളീല ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ പറ്റില്ല. അതുകൊണ്ട് ഈ പുസ്തകവുമായി മുന്നോട്ട് പോകുന്നത് എങ്ങനെ?

ചീഫ് ജസ്റ്റിസ് : പുസ്തകങ്ങള്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാന്‍ ആകില്ല. അത് സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ തടയുന്നതാണ്. അശ്‌ളീല ഉള്ളടക്കം തടയുന്നതിനുള്ള ഐപിസി 292 ബാധകമാകുമ്പോഴേ നിരോധനം പരിഗണിക്കാന്‍ കോടതിക്ക് കഴിയൂ. ഭാവനാ സൃഷ്ടിയില്‍ ഉള്ള രണ്ടു കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണം ആകുമ്പോള്‍ അതിന് കഴിയില്ല.

ഗോപാല്‍ : ഇതിന് മുമ്പും വിവാദമായ പല പുസ്തകങ്ങളും നിരോധിച്ചിട്ടുണ്ട്. സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ നിരോധിച്ചതാണ്, അത് മികച്ച സൃഷ്ടിയായിട്ടുകൂടിയും.

ചീഫ് ജസ്റ്റിസ് : (കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷന്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദിനോട്) എന്താണ് നിങ്ങളുടെ നിലപാട്?

പിങ്കി ആനന്ദ് : പുസ്തകം നിരോധിക്കുന്നത് ഭരണഘടന 19(1) (എ) പ്രകാരം ഉറപ്പ് നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ചില നിര്‍ദ്ദേശങ്ങള്‍.. (വീണ്ടും സംസാരിക്കാന്‍ ശ്രമിക്കുമ്പോഴേക്കും കോടതി ഇടപെടുന്നു. ചീഫ് ജസ്റ്റിസ് ഇംഗ്‌ളണ്ടിലെ പ്യൂരിറ്റനിസത്തെപ്പറ്റി പറയുന്നു.)

ചീഫ് ജസ്റ്റിസ്: ബംഗാളി എഴുത്തുകാരനായ ശഷ്ടി ബ്രതയുടെ മൈ ഗോഡ് ഡൈഡ് യംഗ്, കണ്‍ഫെഷന്‍സ് ഓഫ് ആന്‍ ഇന്ത്യന്‍ വിമണ് ഈറ്റര്‍ എന്നീ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ? (പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ചീഫ് ജസ്റ്റിസ് ഓര്‍ത്തെടുത്തു പങ്കുവയ്ക്കുന്നു) സെക്‌സിനെക്കുറിച്ച് വളരെ തുറന്നെഴുത്തുന്നുവെന്നു പലരും പറഞ്ഞിട്ടുണ്ട് ഈ പുസ്തകങ്ങളില്‍.

ജയ്ദീപ് ഗുപ്ത (സംസ്ഥാന സര്‍ക്കാര്‍): വായിച്ചിട്ടുണ്ട്. ശരിയാണ് ലൈംഗികത സെക്‌സ് എന്നിവയെ കുറിച്ചു ശഷ്ടി ബ്രത തുറന്നെഴുതിയിട്ടുണ്ട്. പക്ഷെ ആ പുസ്തകങ്ങള്‍ നിരോധിക്കപ്പെട്ടിട്ടില്ല. അല്ലെങ്കിലും അത് നിരോധനത്തിനുള്ള മതിയായ കാരണം അല്ല. ഈ പുസ്തകം തന്നെ നോക്കൂ. രണ്ടു പാരഗ്രാഫുകളുടെ പേരിലാണ് വിവാദം. അതില്‍ പറയുന്ന കാര്യങ്ങള്‍ക്കപ്പുറം ഹര്‍ജിയില്‍ മുഴുവന്‍ രാഷ്ട്രീയം തിരുകി കയറ്റിയിരിക്കുയകയാണ്. രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണം മാത്രമാണിത്. ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ ഇപ്പോള്‍ കോടതി ഇടപെടരുത്.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്: പുസ്തകത്തിലെ രണ്ടു പാരഗ്രാഫുകള്‍ ഉയര്‍ത്തിക്കാട്ടി പുസ്തകം തന്നെ ചവറ്റുകൊട്ടയിലേക്ക് എറിയണമെന്നാണ് നിങ്ങള്‍ പറയുന്നത്.

ഗോപാല്‍ : പുസ്തകത്തില്‍ അശ്ലീലമാണ് ഉള്ളത്... ഇത്തരം ഉള്ളടക്കം എങ്ങനെ അനുവദിക്കാന്‍ ആകും?

പിങ്കി ആനന്ദ് : ഖുശ്ബു കേസില്‍..(എന്തോ പറയാന്‍ ശ്രമിക്കുന്നു) വ്യക്തമാകും മുന്‍പേ ചീഫ് ജസ്റ്റിസ് ഇടപെടുന്നു.

ചീഫ് ജസ്റ്റിസ് (ഹര്‍ജിക്കാരുടെ അഭിഭാഷകനോട്): കൃത്യമായ ഉള്ളടക്കവും ഈ സംഭാഷണത്തിന്റെ സാഹചര്യവും എന്താണ്?

(ഗോപാല്‍ സംഭാഷണത്തിന്റെ പൊതു സാഹചര്യം വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ കോടതി കൂടുതല്‍ വ്യക്തത തേടുന്നു..)

എം.ടി ജോര്‍ജ് (മാതൃഭൂമി) : ഇത് രണ്ടു ഭാവനാപരമായ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണമാണ്. അതില്‍ ഒരാള്‍ പറയുന്നു. മറ്റൊരാള്‍ ആ കാര്യങ്ങളെ എതിര്‍ക്കുന്നു. പറയുന്ന കാര്യങ്ങള്‍ നോവലിലെ കഥാപാത്രം തന്നെ സമ്മതിക്കുന്നില്ല. സര്‍ക്കാസം ആകാം സംഭാഷണം. പുസ്തകം ഇന്നലെ പ്രസിദ്ധീകരിചിട്ടുണ്ട്..

സര്‍ക്കാര്‍ അഭിഭാഷകന്‍ : ഡിസി ബുക്ക്‌സ്, മറ്റൊരു പ്രസാധകരാണ് പ്രസിദ്ധീകരിച്ചത്...

ഗോപാല്‍ : അതിലും അധിക്ഷേപാര്‍ഹമായ പരമാര്‍ശം ഉണ്ട്. ( മീശയിലെ പേജ് 294ന്റെ പരിഭാഷ ഉഷ നന്ദിനി കോര്‍ട്ട് മാസ്റ്റര്‍ക്ക് കൈമാറി) ഗോപാല്‍ തുടരുന്നു..

ചീഫ് ജസ്റ്റിസ് : ഒരു നിമിഷം. ഒന്നു കാത്തിരിക്കൂ.. പേജ് വായിക്കുന്നു.

ചീഫ് ജസ്റ്റിസ് മാതൃഭൂമി അഭിഭാഷകനോട് : എന്താണ് ഇതിലെ കൃത്യമായ ഉള്ളടക്കം? അത് പരിഭാഷപ്പെടുത്തി തരൂ. എത്ര സമയം വേണം, രണ്ടാഴ്ച?

എം.ടി. ജോര്‍ജ് : അഞ്ചു ദിവസം മതി. പരിഭാഷ തരാം..

ഗോപാല്‍ : ഹര്‍ജിയിലെ കാര്യങ്ങളോട് കോടതിക്ക് വിയോജിപ്പാണെങ്കില്‍ ഹര്‍ജി ഞങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാണ്.

ചീഫ് ജസ്റ്റിസ് : വേണ്ട. കേസ് വിശദമായ ഉത്തരവിനായി മാറ്റുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  (21 minutes ago)

ശിക്ഷാവിധി മൂന്നരയ്ക്ക്  (44 minutes ago)

സ്വർണവിലയിൽ വർദ്ധനവ്....  (47 minutes ago)

രൂപക്ക് റെക്കോഡ് തകർച്ച...  (2 hours ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (2 hours ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (3 hours ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (3 hours ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (4 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (4 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (4 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (5 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (5 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (5 hours ago)

Malayali Vartha Recommends