ഇനിയൊരു ജിഷയോ നിമിഷയോ ഉണ്ടാകരുത് മുഖ്യമന്ത്രി: ശക്തമായ നിയമം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം

എല്ലാവരും എല്ലാം പെട്ടെന്ന് മറക്കുന്നതാണ് ഈക്കാലം. നിമിഷയുടെ കൊലപാതകം, മാധ്യമങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യാത്ത വിഷയം ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
വ്യക്തമായ കണക്കുകളോ തിരിച്ചറിയല്‍ രേഖകളോ ഒന്നും തന്നെ ഇല്ലാതെ ദിനം പ്രതി അന്യ സംസ്ഥാന തൊഴിലാളികാള്‍ കേരളത്തില്‍ എത്തുന്നു. ഈ വരുന്നവര്‍ക്ക് യാതൊരുവിധ തിരിച്ചറിയല്‍ രേഖകള്‍ ഇല്ല എന്നത് വലിയ സുരക്ഷ പ്രശ്ങ്ങള്‍ക്കു കാരണം ആകുന്നു കുറ്റ കൃത്യങ്ങള്‍ ചെയ്തു എളുപ്പത്തില്‍ രക്ഷപെട്ടുന്നതിനും.
ഇവരുടെ അമിതമായ പുകയില, മദ്യം, മയക്കുമരുന്ന് ആസക്തി മറ്റൊരു സാമൂഹിക വിപത്ത് ആണ്. ഇപ്പോള്‍ കഞ്ചാവ്, നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവ കൊണ്ട് വരുന്നതിലും വിപണനം ചെയ്യുന്നതിലും ഇവരുടെ പങ്ക് പ്രധാനം ആണ്.
മോക്ഷണം, പിടിച്ചുപറി, കൊലപാതകം, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഇവരുടെ പങ്കാളിത്തം ദിനം പ്രതി വര്ധിക്കുന്നു.മാത്രമല്ല അന്യ സംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ വരുന്നവരില്‍ എ റെയും ബംഗ്ലാദേശില്‍ നിന്നും ഉള്ള ക്രിമിനല്‍ ബാക്ക്ഗ്രൗണ്ട് ഉള്ളവര്‍ ആണ് എന്ന് പോലീസ് തന്നെ പറയുന്നു. അവര്‍ ഇവിടെയും വന്നു കുറ്റകൃത്യങ്ങള്‍ ചെയ്തു മുങ്ങുന്നു.
കൂടാതെ യാതൊരു വിധമായ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയും പ്രതിരോധ കുത്തിവപ്പുകള്‍ ഇല്ലാതെയും അനാരോഗ്യാമായ ചുറ്റുപാടില്‍ കൂട്ടം കൂട്ടം ആയി ഇവര്‍ താമസിക്കുന്നത് പകര്‍ച്ച വ്യാധികള്‍ക്ക് കാരണം ആകുന്നു ഇതു ആരോഗ്യ മേഖലയെ പ്രതിസന്ധിയില്‍ ആക്കുന്നു.ഇനിയും ഇത്തരത്തില്‍ ഉള്ള സംഭവങ്ങള്‍ ഉണ്ടാകാതെ ഇരിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടി ഇരിക്കുന്നു. അവരുടെ കൃത്യമായ കണക്കും തിരിച്ചറിയല്‍ രേഖകളും ശേഖരിക്കണ്ടത് ആവശ്യം ആയിരിക്കുന്നു. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചെങ്കിലേ മതിയാകൂ....
https://www.facebook.com/Malayalivartha


























