അഞ്ചരക്കോടി തൊഴിലാളികള്‍ പണിമുടക്കും...ബസ്, ഓട്ടോ പണിമുടക്ക് നാളെ രാത്രി തുടങ്ങും

പണിമുടക്കില്‍ രാജ്യം സ്തംഭിക്കും. ബസ് ചാര്‍ജ് വര്‍ധന സ്വകാര്യ കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിക്കെതിരെ അഞ്ചരക്കോടി മോട്ടോര്‍വാഹന തൊഴിലാളികള്‍ നാളെ നടത്തുന്ന ദേശീയ പണിമുടക്ക് രാത്രി പന്ത്രണ്ട് മണിക്ക് ആരംഭിക്കും. ദേശീയ ട്രേഡ് യൂണിയനുകളും പ്രാദേശിക യൂണിയനുകളും തൊഴില്‍ ഉടമാ സംഘടനകളും പണിമുടക്കുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് പണിമുടക്ക്. ഇതിനു പുറമെ കെ എസ് ആര്‍ ടി സി യിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അതിലെ പ്രമുഖ യൂണിയനുകള്‍ പ്രത്യേകം പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഓട്ടോറിക്ഷ, ടാക്‌സി, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യബസ്, ദേശസാല്‍ക്കൃത ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ തുടങ്ങി പൊതുഗതാഗത ചരക്കുകടത്ത് വാഹനങ്ങള്‍ ഒന്നാകെ പണിമുടക്കും. ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്, സ്‌പെയര്‍പാര്‍ട്‌സ് വിപണനശാലകള്‍, െ്രെഡവിങ് സ്‌കൂളുകള്‍, വാഹന ഷോറൂമുകള്‍, യൂസ്ഡ് വെഹിക്കള്‍ ഷോറൂമുകള്‍ തുടങ്ങിയവയിലെ തൊഴിലാളികളും തൊഴില്‍ ഉടമകളും പണിമുടക്കില്‍ പങ്കുചേരും.
നിലവിലെ മോട്ടോര്‍ നിയമത്തില്‍ 68 എണ്ണം ഭേദഗതി ചെയ്ത് 28 പുതിയ സെക്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതു വഴി ഗതാഗതമേഖല കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറ്റപ്പെടും.സ്വകാര്യ ബസ്, ആര്‍ടിസികള്‍, ഓട്ടോടാക്‌സി, ചരക്കുകടത്ത് വ്യവസായം എന്നിവ പൂര്‍ണ്ണമായും രാജ്യത്തെ കുത്തക മുതലാളിമാരുടെ കൈപ്പിടിയിലാകും. സര്‍വ്വീസ് പെര്‍മിറ്റുകളും വര്‍ക്ക്‌ഷോപ്പ്, സ്‌പെയര്‍പാര്‍ട്‌സ് വിപണന കേന്ദ്രങ്ങള്‍, െ്രെഡവിംഗ് സ്‌കൂളുകള്‍ എന്നിവയുടെ ലൈസന്‍സുകള്‍ ടെന്‍ഡറിലൂടെ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നതാണ് പുതിയ ഭേദഗതി.
https://www.facebook.com/Malayalivartha





















