''മീശ' കത്തിക്കുന്നവര്‍ 'തുണ്ടു'കള്‍ മാത്രം കാണുന്നവര്‍ കുരീപ്പുഴ ശ്രീകുമാര്‍'

അവരോട് പോകാന്‍ പറ. സാഹിത്യത്തെ സാഹിത്യമായും സാങ്കല്‍പിക കഥാപാത്രങ്ങളെ അങ്ങനെയും കാണാന്‍ കഴിയാത്തവരും കഥാഭാഗത്തിന്റെ ചെറുഭാഗം മാത്രം വായിച്ച് കൃതി കത്തിക്കാനും നിരോധിക്കാനും നടക്കുന്നവര്‍ കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാതെ തുണ്ടുകള്‍ മാത്രം കണ്ട് ശീലിച്ചവരാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. കുണ്ടറ മുക്കടയില്‍ 'നാടക്' മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അംഗത്വ വിതരണോദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാടകക്കാര്‍ മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന മനുഷ്യരാണ്. അവര്‍ക്ക് സാധാരണക്കാരന്റെ വിചാരങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാതിരിക്കാനാവില്ല. എന്നാല്‍, സിനിമാനടന്മാര്‍ 'താരങ്ങ'ളാകുമ്പോള്‍ അവര്‍ക്ക് സാധാരണക്കാര???െന്റ അവസ്ഥകളോട് ഒരു പ്രതിബദ്ധതയുമില്ല. അതിനാല്‍ തന്നെ അവര്‍ സാമൂഹികവിഷയങ്ങളില്‍ മൗനികളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന് ഒരു സാംസ്‌കാരിക നയം ഉണ്ടാകണമെന്നും നാടകത്തിനായി പ്രത്യേക അക്കാദമി ഉണ്ടാകണമെന്നും യോഗം ഉദ്ഘാടനം ചെയ്ത നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ. ശൈലജ പറഞ്ഞു
https://www.facebook.com/Malayalivartha





















