തന്നെ ആക്രമിച്ചത് മോദിയുടെയും അമിത് ഷായുടെയും അറിവോടെ; ഭീരുക്കളായത് കൊണ്ടാണ് യുവമോര്‍ച്ചക്കാര്‍ തന്നെ ആക്രമിച്ചതെന്ന് സ്വാമി അഗ്നിവേശ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെയും അറിവോടെയാണ് തന്നെ ആക്രമിച്ചതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് ആരോപിച്ചു. ഭീരുക്കളായത് കൊണ്ടാണ് യുവമോര്‍ച്ചക്കാര്‍ തന്നെ ആക്രമിച്ചത്. സംഭവത്തെ ഒരു ബി.ജെ.പി നേതാവ് പോലും അപലപിച്ചിട്ടില്ലെന്ന് ഓര്‍ക്കണം. ആക്രമണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.
നേരത്തെ ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനൊപ്പമാണ് താനുള്ളതെന്ന് അഗ്നിവേശ് വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നും സ്ത്രീകള്‍ക്ക് തുല്യത ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















