'മണം പോലെതന്നെ ഗുണവും ഇത്താ...'; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു മിടുക്കിയുടെ വാക്കുകളാണിത്; പെണ്‍കുട്ടിയെ ഹനാനോട് ഉപമിച്ച് സൈബര്‍ ലോകം

'മണം പോലെതന്നെ ഗുണവും ഇത്താ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു മിടുക്കിയുടെ വാക്കുകളാണ്. വീടുവീടാന്തരം കയറി സാധനങ്ങള്‍ വില്‍ക്കുന്ന ഈ പെണ്‍കുട്ടിയുടെ വാക്കുകളില്‍ ജോലിയോടുള്ള തികഞ്ഞ ആതാമാര്‍ഥതയ്ക്കുള്ള തെളിവാണ്. മണം പോലെ തന്നെ ഗുണമാണ് ഇത്ത.. 99.9 ശതമാനം കീടാണുക്കളെയും കൊല്ലും. ഇത്ത ഇത് പുറത്തുനിന്ന് വാങ്ങുകയാണെങ്കില്‍ 220 രൂപയാകും. പക്ഷേ ഇത്ത ഇപ്പോള്‍ വാങ്ങുകയാണെങ്കില്‍ വെറും 145 രൂപ മാത്രം മതി. ലാഭമല്ലേ.. ഇത്ത...'
ഈ വാക്കുകളില്‍ ആ പെണ്‍കുട്ടി അതിന്റെ ആത്മാര്‍ഥത ചേര്‍ത്ത് പറയുമ്പോള്‍ കേട്ട് നിന്ന ഇത്തയും പറഞ്ഞുപോയി ലാഭം തന്നെ മോളെ.. എന്നിട്ട് വാല്‍സ്യത്തോടെ ഒരു ചിരിയും പാസാക്കി. യൂണിഫോമില്‍ ജീവിക്കാന്‍ വേണ്ടി മീന്‍ വില്‍പ്പനയ്ക്കിറങ്ങിയ ഹനാനോട് ഉപമിച്ചാണ് ഈ പെണ്‍കുട്ടിയുടെ ദൃശ്യങ്ങളും സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.
https://www.facebook.com/Malayalivartha





















