ഉപ്പളയ്ക്കടുത്ത് പ്രതാപ് നഗര്‍ സോങ്കാലില്‍ അംബേദ്കര്‍ ക്ലബ്ബിനുസമീപം സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു; സോങ്കാലിലെ അബ്ദുള്ളയുടെ മകന്‍ സിദ്ദിഖാ(25)ണ് മരിച്ചത്

ഞായറാഴ്ച രാത്രി 11ഓടെയാണ ഉപ്പളയ്ക്കടുത്ത് പ്രതാപ് നഗര്‍ സോങ്കാലില്‍ അംബേദ്കര്‍ ക്ലബ്ബിനുസമീപത്താണ് സംഭവം നടന്നത് സോങ്കാലിലെ അബ്ദുള്ളയുടെ മകന്‍ സിദ്ദിഖാ(25)ണ് കുത്തേറ്റ് മരിച്ചത്. ബൈക്കില്‍വന്ന സംഘമാണ് സിദ്ദിഖിനെ കുത്തിയതെന്നുപറയുന്നു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ബി.ജെ.പി., ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് കൊലപാതകത്തിനുപിന്നിലെന്ന് സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഹര്‍ത്താലിന് സി.പി.എം. ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha





















