ഇത് സര്‍ക്കാരിന്റെ ഒത്തുകളി...പ്രതി ഇങ്ങോട്ട് വന്ന് അറസ്റ്റ് ചെയ്യൂ എന്ന് പറയണോ ?' ബലാല്‍സംഗ കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ജസ്റ്റിസ് കെമാല്‍പാഷ

ആര്‍ജ്ജവമുള്ള സര്‍ക്കാരെങ്കില്‍ ബിഷപ്പ് പണ്ടേ അകത്തു കടന്നേനെ. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം വൈകുന്നതിനെതിരെ റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. തന്നെ ബിഷപ്പ് ബലാല്‍സംഗം ചെയ്‌തെന്ന് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അറസ്റ്റ് വൈകുന്നതില്‍ സര്‍ക്കാര്‍ സമാധാനം പറയണം. പ്രതി ഇന്ത്യയില്‍ ഉണ്ടായിട്ടും അറസ്റ്റ് വൈകുന്നതിന് നീതീകരണമില്ല. കന്യാസ്ത്രീക്ക് നീതി നിഷേധിക്കുകയാണ് ചെയ്യുന്നത്. പൊലീസിന്റെ ലാപ്‌സ് എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മജിസ്‌ട്രേറ്റിന് നല്‍കിയ 164 അനുസരിച്ചുള്ള രഹസ്യമൊഴിയിലും ബലാല്‍സംഗ പരാതി ആവര്‍ത്തിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇനി പ്രതി അറസ്റ്റ് ചെയ്‌തോളൂ എന്ന് പറണോ. അയാളുടെ സമ്മതം ആവശ്യപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകുകയാണ്.
അറസ്റ്റ് വൈകുന്നത് തെളിവ് നശിപ്പിക്കുന്നതിന് കാരണമാകും. ഇനി ബിഷപ്പ് വന്ന് തന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറയണോ എന്നും കെമാല്‍ പാഷ ചോദിച്ചു. ബലാല്‍സംഗ പരാതിയില്‍ നടപടി ഇത്രത്തോളം വൈകുന്നത് കണ്ടിട്ടില്ല. സാധാരണക്കാരനാണ് പ്രതിയെങ്കില്‍ പണ്ടേ പിടിച്ചുകൊണ്ടുപോയി തല്ലിക്കൊന്നേനെ. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സ്വഭാവം അന്വേഷിക്കുന്നത് എന്തിനാണ്. അറസ്റ്റ് വൈകുന്നതിന് പിന്നില്‍ വോട്ടുബാങ്കിലേക്ക് നോക്കുന്നതുകൊണ്ടല്ലേ ഇത്. ഏത് രാഷ്ട്രീയമായാലും.
https://www.facebook.com/Malayalivartha





















