കേരളസന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതിയെ വധിക്കുമെന്ന് ഭീഷണി... വധഭീഷണി മുഴക്കിയ പൂജാരി അറസ്റ്റില്‍...

കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൂജാരിയെ പൊലീസ് അറസ്റ്റു ചെയ്തു. ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമന്‍ ആണ് അറസ്റ്റിലായത്. വധഭീഷണിയെത്തിയത് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ആയിരുന്നു.
നാളെ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ രാഷ്ട്രപതിയെ വധിക്കുമെന്നാണ് ജയരാമന്‍ ഇന്നലെ രാത്രി കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. ഉടന്‍ തന്നെ വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിളിച്ച നന്പര്‍ തിരിച്ചറിയുകയും ജയരാമനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
https://www.facebook.com/Malayalivartha





















