ഷോപ്പിംഗ് കേന്ദ്രത്തിന്റെ പാര്‍ക്കിങ് സ്ഥലത്തേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി അഞ്ചു പേര്‍ മരണമടഞ്ഞു

യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ സാന്റാ അനാ നഗരത്തിലാണ് വിമാനം തകര്‍ന്നു വീണ് 5 മരണം. ഷോപ്പിംഗ് കേന്ദ്രത്തിന്റെ പാര്‍ക്കിങ് സ്ഥലത്തേക്കാണ് ചെറുവിമാനം ഇടിച്ചിറങ്ങിയത്.
ഇരു എഞ്ചിന്‍ മാത്രമുള്ള ചെറുവിമാനം ഞായറാഴ്ച സാന്റാ അനാ സിറ്റിയിലെ സൗത്ത് കോസ്റ്റ് പ്ലാസാ ഷോപ്പിംഗ് കേന്ദ്രത്തിനു സമീപമാണ് തകര്‍ന്നത്. സ്‌റ്റെപ്പിള്‍സ് സൂപ്പര്‍ സെന്ററിനു സമീപത്തെ പാര്‍ക്കിങ് സ്ഥലത്തേക്കാണ് വിമാനം ഇടിച്ചിറങ്ങിയതെന്ന് സിറ്റി ന്യൂസ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.
അപകടമുണ്ടായ സ്ഥലത്തേക്ക് മെഡിക്കല്‍ സംഘം എത്തിയിട്ടുണ്ടെന്ന് ഓറഞ്ച് കൗണ്ടി ഫയര്‍ അതോറിറ്റി വ്യക്തമാക്കി. എന്നാല്‍ വിമാനത്തിലുണ്ടായിരുന്നവര്‍ക്കു പുറമെ നിലത്തു നിന്ന ആര്‍ക്കെങ്കിലും അപകടം സംഭവിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സാന്‍ ഫ്രാന്‍സിസ്‌കോ കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചെറു വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കോണ്‍കോഡിലെ അതിര്‍ത്തി പ്രദേശത്തു നിന്ന് പറന്നുയര്‍ന്ന വിമാനമാണിതെന്നാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ രേഖകളില്‍ ഉള്ളത്. എമര്‍ജന്‍സി ലാന്‍ഡിങ്ങിനായി ശ്രമിക്കുന്നതിനിടെ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha





















