ചാലിയാറില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് മരിച്ച സഹോദരങ്ങളില്‍ ഷബീറിന്റെ മൃതദേഹവും കണ്ടെത്തി

ചാലിയാറില്‍ തിരുത്തിയാട് ഭാഗത്ത് കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് മരിച്ച സഹോദരങ്ങളില്‍ ഷബീറിന്റെ മൃതദേഹവും കണ്ടെടുത്തു. രാവിലെ ബേപ്പൂര്‍ അഴിമുഖത്തിനടുത്താണ് മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് പെരുമണ്ണ പാറകണ്ടം സ്വദേശികളായ കാട്ടു പീടിയക്കല്‍ കോയസ്സന്റെ മക്കളായ ഷബീര്‍ (36) ,സബ്ഹാന്‍ (26) എന്നിവരാണ് ഞായറാഴ്ച വൈകിട്ട് ഒഴുക്കില്‍ പെട്ടത്.
നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ സബ്ഹാനെ കണ്ടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി വൈകുവോളം ഫയര്‍ഫോഴ്‌സും നാട്ടുകാരും ഷബീറിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.ഒഴിവു ദിവസം കുടുംബസമേതം തിരുത്തിയാട്ട് ഉമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു ഇരുവരും. ഇരുവരും സിവില്‍ എഞ്ചിനീയര്‍മാരാണ്. മാതാവ്: ഫാത്തിമ. ഷബീറിന്റെ ഭാര്യ: ഹസീന. മക്കള്‍: കെന്‍സ (4) കെന്‍സ മുഹമ്മദ് (1). സബ്ഹാന്‍ അവിവാഹിതനാണ്.
https://www.facebook.com/Malayalivartha





















