ഇടുക്കി അണക്കെട്ട് ഷട്ടര്‍ തുറന്നു: ഇടുക്കി ജലനിരപ്പ് 2398.88 അടി: ട്രയല്‍ റണ്‍ തുടങ്ങി.. മൂന്നാം നമ്പര്‍ ഷട്ടര്‍ 50 സെ.മീ. ഉയര്‍ത്തി, നാല് മണിക്കൂര്‍ തുറന്നുവെയ്ക്കും... സെക്കന്റില്‍ 50,000ലിറ്റര്‍ വെള്ളം ഒഴുകും, ...ജാഗ്രത നിര്‍ദ്ദേശവുമായി കളക്ടര്‍: മീന്‍പിടിക്കാന്‍ പിടിക്കാന്‍ ഇറങ്ങുന്നതും സെല്‍ഫിക്കും നിരോധനം...സൈന്യം ഇടുക്കിയിലേക്ക്

വാര്‍ത്തകള്‍ക്ക് വിരാമം. ഒടുവില്‍ ഇടുക്കി തുറന്നു. കനത്ത മഴയില്‍ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2398.88 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷണാര്‍ഥം ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു ഇതിനായി ഷട്ടര്‍ 50 സെന്റീമീറ്ററാകും ഉയര്‍ത്തുക. നാലു മണിക്കൂര്‍ ഷട്ടര്‍ ഉയര്‍ത്തിവെക്കും. ഇതോടെ സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളം പെരിയാറിലേക്ക് ഒഴുകും. വൈദ്യുതി മന്ത്രി എം.എം. മണിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്. ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഇപ്പോഴത്തേത് ട്രയല്‍ റണ്‍ മാത്രമാണ്. യാതൊരു പരിഭ്രാന്തിയുടെയും ആവിശ്യമില്ല. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മത്സ്യം പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.അതിവേഗം ജലനിരപ്പ് ഉയരുന്നതോടെ ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ വൈദ്യുതി ബോര്‍ഡ് സംസ്ഥാന സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തത്. ഇടുക്കി അണക്കെട്ടിലെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ഉച്ചയോടെ അണക്കെട്ടിലെ ജലനിരപ്പ് 2399 എത്തുമെന്നാണ് നിഗമനം. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 26 വര്‍ഷത്തിന് ശേഷമാണ് അണക്കെട്ട് തുറക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയില്‍ എത്തിയതോടെ ജൂലൈ 30നാണ് രണ്ടാം ജാഗ്രത നിര്‍ദേശമായി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. അണക്കെട്ടില്‍ ജലനിരപ്പ് 2400 അടിയായതിനു ശേഷം തുറന്നാല്‍ മതിയാകുമെന്ന് ഡാം സേഫ്റ്റി ആന്‍ഡ് റിസര്‍ച്ച് എന്‍ജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തല്‍. മുമ്പ് രണ്ടു തവണയും 2401 അടിയില്‍ വെള്ളമെത്തിയ ശേഷമാണ് റെഡ് അലര്‍ട്ട് നല്‍കി അണക്കെട്ട് തുറന്നത്.
വെള്ളം ഒഴുകുന്നത് ഇതുവഴി...
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ ചേര്‍ന്ന ഇടുക്കി പദ്ധതിയില്‍ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നത് ചെറുതോണി അണക്കെട്ടിലൂടെയാണ്. തൊടുപുഴപുളിയന്മല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തിലേക്ക് വെള്ളമൊഴുകും. ഇവിടെ വെള്ളം കരകവിഞ്ഞാല്‍ നിരവധി വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലാകും. ഇടുക്കികട്ടപ്പന പാതയില്‍ ഗതാഗതം സ്തംഭിക്കും.തുടര്‍ന്ന് വെള്ളം തടിയമ്പാട്കരിമ്പന്‍ ചപ്പാത്തിലൂടെ എറണാകുളം ജില്ല അതിര്‍ത്തിയായ ലോവര്‍ പെരിയാര്‍, പാംബ്ല അണക്കെട്ട് വഴി നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി ഭാഗങ്ങളിലെത്തും.എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, മുളവുകാട് പഞ്ചായത്ത്, വല്ലാര്‍പാടം, എന്നീ പ്രദേശങ്ങളില്‍ ജലനിരപ്പ് ക്രമാതീമായി ഉയരും.
https://www.facebook.com/Malayalivartha
























