നഗരമദ്ധ്യത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അഭ്യാസപ്രകടനവും

നിറയെ യാത്രക്കാരുമായി നഗരമദ്ധ്യത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ കൂട്ടിയിടി. ഫറോക്ക് മെഡിക്കല്‍ കോളേജ് റൂട്ടിലോടുന്ന ഗ്രീന്‍ ബസുകളാണ് പരസ്പരം മത്സരിക്കുകയും ബോധപൂര്‍വ്വം കൂട്ടിയിടിപ്പിക്കുകയും ചെയ്തത്.
രണ്ട് ബസുകളിലും നിറയെ യാത്രക്കാരുള്ളപ്പോഴായിരുന്നു സംഭവം. കോഴിക്കോട് മാനാഞ്ചിറയില്‍ വച്ചായിരുന്നു സംഭവം. ഇതേ റൂട്ടിലോടിയ കീര്‍ത്തന ബസിലേക്കാണ് ഗ്രീന്‍ ബസ് ഇടിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസിലും കീര്‍ത്തന ബസ് പോയിടിച്ചു.
ബസ് വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് കീര്‍ത്തന ബസിന്റെ ഉടമ ബിനോജ് പറയുന്നു. ചെറിയ വിലയ്ക്ക് തന്റെ ബസ് ചോദിച്ചപ്പോള്‍ നല്‍കാത്തതിലെ വൈരാഗ്യത്തിലാണ് ഗ്രീന്‍ ബസിന്റെ െ്രെഡവര്‍ തന്റെ ബസിനെ ഇടിപ്പിച്ചതെന്നാണ് ബിനോജിന്റെ ആരോപണം. സംഭവത്തില്‍ ടൗണ്‍ പൊലീസില്‍ ബിനോജ് പരാതി നല്‍കി.
https://www.facebook.com/Malayalivartha























