കൊച്ചി നഗരമധ്യത്തില്‍ തകര്‍ന്നുകിടക്കുന്ന സ്ലാബുകള്‍ക്ക് താഴെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

നഗര മധ്യത്തിലെ ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജ(44)യുടെ മൃതദേഹമാണു കണ്ടെത്തിയത്. ബാനര്‍ജി റോഡില്‍ കണ്ണംകുന്നത്ത് ആശ്രമത്തിനു സമീപത്ത് ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് മാസങ്ങളായി ഓടയുടെ സ്ലാബ് തകര്‍ന്നുകിടക്കുന്ന നിലയിലാണ്. ഈ സ്ലാബുകള്‍ക്കുതാഴെ ഓടയിലാണു മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി സ്ഥലത്തു അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ് മരിച്ച സ്ത്രീയെന്ന് പോലീസ് പറഞ്ഞു. സെന്‍ട്രല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
സ്ത്രീയ്‌ക്കൊപ്പമുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതില്‍നിന്നും സ്ലാബ് തകര്‍ന്ന ഓടയില്‍ കാല്‍വഴുതി വീണതാണെന്ന മൊഴിയാണു ലഭിച്ചതെന്നു പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha
























