കൊലയാളി ഗെയിം 'മോമൊ' വാട്സാപ്പിലൂടെ അപകടം വിതയ്ക്കുന്നു; സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമെന്ന് പോലീസ്

സാമൂഹിക മാധ്യമങ്ങളിലൂടെ കൊലയാളി ഗെയിം എന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്ന 'മോമൊ' ഗെയിം സന്ദേശങ്ങൾ വ്യാജമാണെന്ന് പോലീസ് അറിയിച്ചു. ബ്ലൂ വെയ്‌ലിനെക്കാള്‍ അപകടം വിതയ്ക്കുന്ന ഗെയിം വാട്സാപ്പ് വഴിയാണ് അപകടം വിതയ്ക്കുന്നതെന്ന വാർത്തകളാണ് ഇപ്പോൾ കേരളത്തിലുടനീളം പരക്കുന്നത്.
കുട്ടികളെയും കൗമാര പ്രായക്കാരെയുമാണ് മോമോ ചലഞ്ച് കൂടുതലും ചൂണ്ടയിടുന്നതെന്നും വാര്‍ത്തകളും പരക്കുന്നുണ്ട്. എന്നാല്‍ മോമോ ചലഞ്ചുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പോലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം വിഷയം നിസ്സാരമായി വിട്ട് കളയരുതെന്നും കുട്ടികളുടെ അമിത ഇന്റര്‍നെറ്റ് ഉപയോഗം മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അസാധാരണമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ സെല്ലിലോ അറിയിക്കണമെന്നും പോലീസ് പറഞ്ഞു.
എന്നാൽ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളിൽ നിന്നും മൊമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങൾ വഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യകത്മാക്കി.
ഫേസ്ബുക്ക് പോസ്റ്റ്...
https://www.facebook.com/Malayalivartha
























