തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ തീപിടിത്തം. കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലാണ് തീപിടിത്തം. തീപടര്‍ന്നതു കണ്ടതോടെ തൊഴിലാളികള്‍ പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ ആളപായമില്ല. തലശ്ശേരി, മാഹി, പാനൂര്‍ ഫയര്‍സ്‌റ്റേഷനുകളില്‍നിന്നുള്ള അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
റീസ്ലൈക്ലിങ് യൂണിറ്റിലെ ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടെന്നാണ് സൂചന. എങ്ങനെയാണു തീപിടിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ദേശീയപാത 66ല്‍നിന്നും തലശ്ശേരി ടൗണിലേക്ക് വരുന്നതിന് ഇടയിലുള്ള ബൈപ്പാസ് മേഖലയിലാണ് കണ്ടിക്കല്‍.
https://www.facebook.com/Malayalivartha























