നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അദ്ദേഹം മലയാളത്തിന് നല്‍കിയ സിനിമകളേറെയും കാലാതീതമായി നിലനില്‍ക്കുന്നവ; അതുല്യപ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍

മലയാളചലച്ചിത്രലോകത്തെ അതുല്യപ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചിച്ചു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ സിനിയിലെ എല്ലാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസന്റെ വിയോഗം എന്നും തീരാനഷ്ടമാണ്. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി കഥാപത്രങ്ങളെ സമ്മാനിച്ചാണ് ശ്രീനിവാസന്‍ വിടപറയുന്നത്.
നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അദ്ദേഹം മലയാളത്തിന് നല്‍കിയ സിനിമകളേറെയും കാലാതീതമായി നിലനില്‍ക്കുന്നവയാണ്. 1980 -ല്‍ പെരിങ്ങളത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാലത്താണ് ശ്രീനിവാസനുമായുള്ള സൗഹൃദം തുടങ്ങുന്നത്. അവസാനനാളുവരെ ശ്രീനിവാസനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ആ സൗഹൃദം കാത്തുസൂക്ഷിക്കാനായിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുടെയും ചലച്ചിത്രപ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























