ലോക സിനിമയില്‍ തന്നെ അത്ഭുതമാണ്; ശ്രീനിവാസനെക്കുറിച്ച് ജഗദീഷ് പറഞ്ഞതിങ്ങനെ

അഭിനയം, സംവിധാനം, തിരക്കഥ തുടങ്ങി സിനിമയുടെ സമസ്ത മേഖലയിലും പ്രതിഭ തെളിയിച്ച ശ്രീനിവാസന്‍ ഇന്നുരാവിലെയാണ് സിനിമാലോകത്തോട് വിട പറഞ്ഞത്. ശ്രീനിവാസനെക്കുറിച്ച് നടന്‍ ജഗദീഷ് മുന്‍പ് ഒരു പരിപാടിയില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ശ്രീനിവാസന്‍ ലോക സിനിമയില്‍ തന്നെ അത്ഭുതമാണെന്നാണ് ജഗദീഷ് പറഞ്ഞത്. ആദ്യ ദിവസം തന്നെ തിരക്കഥയുടെ അവസാനത്തെ സീനും എഴുതിനല്‍കാന്‍ ശ്രീനിവാസന് കഴിയും. മറ്റൊരു തിരക്കഥാകൃത്തിനും ഇത് സാധിക്കില്ലെന്ന് നടന്‍ വെളിപ്പെടുത്തി.
'ഡീറ്റെയില്‍ ആയിട്ടുള്ള തിരക്കഥ ഫുള്‍സ്‌കാപ്പ് പേപ്പറിലാണ് ശ്രീനി എഴുതിവയ്ക്കാറുള്ളത്. അതില്‍ ഓരോ ദിവസവും ഡിസ്‌കസ് ചെയ്യുന്ന കാര്യങ്ങള്‍ മാര്‍ജിനില്‍ പോയിന്റുകളായി എഴുതിവയ്ക്കും. തിരക്കഥയില്‍ മൊത്തം 98 സീനുകളുണ്ടെങ്കില്‍ 97ാമത്തെ സീനും ആദ്യദിവസം തന്നെ എഴുതി കൊടുക്കും. ഇത് വേറൊരു എഴുത്തുകാരനെകൊണ്ടും പറ്റില്ല. കഥ വികസിക്കുമ്പോള്‍ ഒരു കഥാപാത്രം എങ്ങനെയാണ് സംസാരിക്കുക, എങ്ങനെയാണ് പെരുമാറുക എന്നത് ഒരു അഞ്ചുസീന്‍ എഴുതിക്കഴിയുമ്പോഴാകും പിടികിട്ടുക. എന്നാല്‍ ആദ്യദിവസം തന്നെ 97ാമത്തെ സീനും എഴുതിക്കൊടുക്കാന്‍ ശ്രീനിവാസന് കഴിയും' എന്നായിരുന്നു ജഗദീഷിന്റെ വാക്കുകള്‍.
https://www.facebook.com/Malayalivartha
























