പ്രളയം: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ രണ്ടു പേര്‍ മരിച്ചു; 1500ല്‍ അധികം പേര്‍ കുടുങ്ങികിടക്കുന്നു വെള്ളം കയറി ഒറ്റപ്പെട്ട നിലയിലായിരുന്നു മൂന്നു ദിവസം മുരിങ്ങൂര്‍.. പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ ചെങ്ങന്നൂരും തൃശൂരിലെ ചാലക്കുടിയിലും ഇന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും

കെടുതികള്‍ അതിരൂക്ഷം. പ്രളയത്തില്‍ അകപ്പെട്ട് ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ രണ്ടു പേര്‍ മരിച്ചു. ഇന്നു രാവിലെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. ഭക്ഷണവും വെള്ളവും കിട്ടാതെയാണ് ഇവര്‍ മരിച്ചത്. വെള്ളം കയറി ഒറ്റപ്പെട്ട നിലയിലായിരുന്നു കഴിഞ്ഞ മൂന്നു ദിവസം മുരിങ്ങൂര്‍. മരിച്ച രണ്ടു പേരെ ഇതുവരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 1500ല്‍ അധികം പേര്‍ ഇപ്പോഴും ധാ്യനകേന്ദ്രത്തില്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്.
പതിനായിരത്തോളം പേര്‍ കുടങ്ങിക്കിടക്കുകയാണെന്നും ഉടന്‍ സഹായം ലഭിച്ചില്ലെങ്കില്‍ വന്‍ദുരന്തത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കുകയെന്നും സജി ചെറിയാന്‍ എം.എല്‍.എ വ്യക്തമാക്കിയതോടെയാണ് സ്ഥിതി അതീവഗുരതരമാണെന്ന് പുറംലോകമറിഞ്ഞത്. ഇന്ന് ഹെലികോപ്ടറുകളുടെ സഹായത്തോടെ ആള്‍ക്കാരെ രക്ഷപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
പ്രളയത്തെ ഒറ്റപ്പെട്ടു പോയ ചെങ്ങന്നൂരും തൃശൂരിലെ ചാലക്കുടിയിലും ഇന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. പതിനായിരത്തോളം പേര്‍ ഇപ്പോഴും ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്തുന്നതിന് രക്ഷാബോട്ടുകള്‍ക്ക് എത്താന്‍ കഴിയാതെ പോയതാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. സൈന്യത്തിന്റെ കൂടുതല്‍ ബോട്ടുകള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. പാണ്ടനാട് കേന്ദ്രീകരിച്ചാണ് രക്ഷാപ്രവത്തനം. ചെങ്ങന്നൂരിലെ ജനങ്ങളെ രക്ഷിക്കാനാണ് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ചെങ്ങന്നൂരില്‍ പലയിടത്തായി 50 പേര്‍ മരിച്ചു കിടക്കുന്നതായും സജി ചെറിയാന്‍ പറഞ്ഞു. പട്ടാളത്തെ ഇറക്കണമെന്ന് കേണപേക്ഷിക്കുകയാണ്. ഇതിനായി എന്തും സഹായവും താന്‍ ചെയ്യാമെന്നും ജനങ്ങളെ രക്ഷിക്കണമെന്നും അദേഹം പറഞ്ഞു.
തുടര്‍ച്ചയായി മൂന്നാം ദിനമാണ് ഭക്ഷണവും മറ്റ് സൗകര്യവും ലഭിക്കാതെ വീടിന്റെ ടെറസിലും രണ്ടാം നിലിയിലൊക്കെ കഴിയുന്നത്. ഇന്നു രാത്രി രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ വന്‍ ദുരന്തമാണ് ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു.
'ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ താ.. ഞാന്‍ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്… എന്റെ നാട്ടുകാര് മരിച്ചുപോകും. എന്റെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്…എയര്‍ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടല്‍ കൊണ്ട് മത്സ്യബന്ധന വള്ളങ്ങള്‍ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങള്‍ക്കൊന്നും ചെയ്യാനാകുന്നില്ല. എന്റെ വണ്ടിയടക്കം നിലയില്ലാവെള്ളത്തില്‍ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങള്‍ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്…
പ്ലീസ്.. പ്ലീസ്.. പ്ലീസ്..സജി ചെറിയാന്റെ വാക്കുകള്‍ സംഭവം അതിരൂക്ഷമെന്നാണ് തെളിയിക്കുന്നത്.
https://www.facebook.com/Malayalivartha

























