നടി മേനക സുരേഷ് തന്റെ മകളുടെ പുതിയ ചുവടുവയ്പ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു

മലയാളികളുടെ ഇഷ്ട നടി മേനക സുരേഷ് തന്റെ മകളുടെ പുതിയ ചുവടുവയ്പ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്. താരത്തിന്റെ മൂത്തമകള്‍ രേവതി സുരേഷാണ് വാദ്യകലയായ ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ചത്. തിരുവനന്തപുരം ആറ്റുകാല്‍ ദേവീക്ഷേത്രത്തിലാണ് രേവതിയുടെ ചെണ്ട അരങ്ങേറ്റം നടന്നത്. നേരത്തെ നൃത്തവേദികളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ രേവതിയുടെ പുതിയ തുടക്കം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
സഹോദരി കീര്‍ത്തി സുരേഷ് ക്യാമറയ്ക്ക് മുന്നില്‍ തിളങ്ങുമ്പോള്‍, രേവതി തന്റെ കരിയര്‍ തിരഞ്ഞെടുത്തത് ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനാണ്. വിഷ്വല്‍ ഇഫക്ട്‌സ് ആര്‍ട്ടിസ്റ്റ്, സംവിധായിക, നിര്‍മ്മാതാവ് എന്നീ നിലകളിലും ഇതിനോടകം രേവതി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രിയദര്‍ശന്റെ സിനിമയില്‍ സഹായിയായി പ്രവര്‍ത്തിച്ച രേവതി 'താങ്ക് യു' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് എത്തിയത്. പ്രശസ്ത നര്‍ത്തകി ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ കീഴിലാണ് രേവതി നൃത്തം അഭ്യസിച്ചത്.
https://www.facebook.com/Malayalivartha
























