പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടോ...? രാഹുൽ മത്സരിക്കുമോയെന്നത് അനാവശ്യ ചർച്ച: പി ജെ കുര്യനെ തള്ളി മുരളീധരൻ...

അച്ചടക്കനടപടി പിൻവലിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് മത്സരിക്കാൻ അർഹതയുണ്ട് എന്ന് തിരുത്തിപ്പറഞ്ഞ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി.ജെ. കുര്യൻ രംഗത്ത് വന്നതിന് പിന്നാലെ, രാഹുൽ മത്സരിക്കുമോയെന്നത് അനാവശ്യ ചർച്ച എന്ന് പ്രതികരിച്ച് കെ മുരളീധരൻ. യുവതിയുടെ പീഡനപരാതിയെത്തുടർന്ന് പാർട്ടി പുറത്താക്കിയിട്ടും മാങ്കൂട്ടത്തിൽ സസ്‌പെൻഷനിലാണ് എന്ന തരത്തിലാണ് അദ്ദേഹം രണ്ടാം വട്ടം വാർത്താമാധ്യമത്തോട് സംസാരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ കോണ്‍ഗ്രസ് എംഎൽഎ അല്ല. പിന്നെ എന്തിനാണ് അദ്ദേഹത്തിന്‍റെ വിഷയം ചർച്ച ചെയ്യുന്നത്. പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടോ എന്നാണ് മുരളീധരന്‍റെ പ്രതികരണം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും സീറ്റ് നല്‍കില്ലെന്ന് തുറന്നു പറയാന്‍ മറ്റു കോണ്‍ഗ്രസ് നേതാക്കൾ ധൈര്യം കാട്ടാത്തപ്പോഴാണ് വ്യക്തമായ പ്രതികരണവുമായി കെ മുരളീധരൻ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























