വാഹനാപകടത്തില്‍ നടന്‍ ആശിഷ് വിദ്യാര്‍ത്ഥിക്കും ഭാര്യയ്ക്കും പരിക്ക്

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് നടന്‍ ആശിഷ് വിദ്യാര്‍ത്ഥിക്കും ഭാര്യയ്ക്കും പരിക്ക്. കഴിഞ്ഞ ദിവസം രാത്രി ഗുവാഹത്തിയിലാണ് അപകടം ഉണ്ടായത്. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. തങ്ങള്‍ സുരക്ഷിതരാണെന്നും നിലവില്‍ ചികിത്സയിലാണെന്നും ആശിഷ് വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിലവില്‍ ഭാര്യ രൂപാലി ബറുവ നിരീക്ഷണത്തിലാണ്. 2023ലാണ് ഇരുവരും വിവാഹിതരായത്.
റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇരുവരെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികനെയും ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തങ്ങള്‍ക്ക് പരിക്കുകള്‍ ഗുരുതരമല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ ആശിഷ് വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
https://www.facebook.com/Malayalivartha


























