പുനർജനി ക്രമക്കേട്... പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിൽ ക്രമക്കേട്.... വി.ഡി സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് വിജിലൻസ് ശുപാർശ

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് വിജിലൻസിന്റെ ശുപാർശ. പുനർജനി ക്രമക്കേടിലാണ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് നിർദേശിച്ചിട്ടുള്ളത്. ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് വിജിലൻസ് .
എഫ്‌സിആർഎ നിയമം, 2010 ലെ സെക്ഷൻ 3(2)(a) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് ശുപാർശ നൽകിയിട്ടുള്ളത്. പുനർജന പദ്ധതിയിൽ വിജിലൻസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രളയസമയത്ത് പുനരധിവാസത്തിനായി പുനർജനി പദ്ധതി പ്രകാരം ഫണ്ട് പിരിച്ചതാണ് കേസിന് അടിസ്ഥാനം.
എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം നടന്നെന്നും, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്രസർക്കാരിൽ നിന്നും അനുമതി തേടിയശേഷം വിദേശത്തു പോയി ഫണ്ട് ശേഖരിച്ചതും, കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതും നിയമലംഘനമാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കേസന്വേഷണത്തിൽ വിജിലൻസിന് പരിമിതി ഉള്ളതിനാൽ സിബിഐ അന്വേഷിക്കുകയാകും ഉചിതമെന്ന് റിപ്പോർട്ടിൽ പറയുന്നു.
"https://www.facebook.com/Malayalivartha





















