രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് യുവതി: യുവതിക്കെതിരെ രാഹുല്‍ ഈശ്വര്‍ വീണ്ടും വീഡിയോ ചെയ്‌തെന്ന് പരാതി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച രാഹുല്‍ ഈശ്വറിനെതിരെ സമാന സംഭവത്തില്‍ വീണ്ടും പരാതി. സെഷന്‍സ് കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു.
യുവതിക്കെതിരെ രാഹുല്‍ ഈശ്വര്‍ വീണ്ടും വീഡിയോ ചെയ്തിരുന്നു. എഐജിക്ക് കിട്ടിയ പരാതി സൈബര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നായിരുന്നു രാഹുലിന് നല്‍കിയിരുന്ന ജാമ്യവ്യവസ്ഥ.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. അതിന് ശേഷം കര്‍ശന ഉപാധികളോടെയാണ് മൂന്നാഴ്ചത്തെ ജയില്‍വാസത്തിന് ശേഷം രാഹുലിന് ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ചെയ്യാന്‍ പാടില്ലെന്ന് ഉപാധിയില്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് വീണ്ടും രാഹുല്‍ ഈശ്വര്‍ വീഡിയോയുമായി സമൂഹമാധ്യമത്തിലെത്തിയിരുന്നു. തുടര്‍ന്നാണ് തന്നെ അധിക്ഷേപിച്ചെന്ന് അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന എഐജി പൂങ്കുഴലിക്ക് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha





















