പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് രാജ്ഭവന് സമീപം റോഡിന് കുറുകെ കെട്ടിയിരുന്ന കയർ കാലകുരുക്കായി; കഴുത്ത് പകുതിയിലേറെ മുറിഞ്ഞ് മാറിയ റെനിക്ക് ദാരുണാന്ത്യം

രാത്രി പതിനൊന്നോടെ കവടിയാർ മൻമോഹൻ ബംഗ്ലാവിന് സമീപമായിരുന്നു സംഭവം. നന്തൻകോട് നളന്ദറോഡിൽ ഹൗസ് നമ്പർ 11960 എൻ.എൻ.ആർ.എ 106ൽ റോബിൻസൺ ഡേവിഡിന്റെ മകൻ റെനി റോബിൻസനണ് (21) മരിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഈ റൂട്ടിൽ കുറച്ച് നേരത്തേക്ക് ഗതാതഗനിയന്ത്രണം ഉണ്ടായിരുന്നു. വാഹനങ്ങൾ കടന്നു പോേകാതിരിക്കാനായി പൊലീസ് റോഡിനു കുറുകെ കയർ വലിച്ചുകെട്ടിയിരുന്നു. ഇത് ശ്രദ്ധയിൽപെടാതെ ബൈക്ക് ഓടിച്ചു പോകാൻ ശ്രമിക്കുമ്പോഴാണ് റെനി അപകടത്തിൽപെട്ടത്.
കഴുത്ത് പകുതിയിലേറെ മുറിഞ്ഞ് മാറിയ നിലയിലാണ് പൊലീസ് റെനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അവിടെത്തുമ്പഴേക്കും യുവാവിന് മരണം സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha

























