രാത്രിയില്‍ തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി രാവിലെ തന്നെ കൊച്ചിയിലെത്തി...ആലുവയും ചെങ്ങന്നൂരും നരേന്ദ്ര മോദി സന്ദര്‍ശിക്കും..സൈന്യം രക്ഷാദൗത്യം ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രിയോട് രമേശ് ചെന്നിത്തല; പതിനായിരത്തോളം പേര്‍ ഇപ്പോഴും ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നു

കേരളത്തെ ബാധിച്ച പ്രളയം കണ്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. ഇന്നു രാവിലെ 6.50ന് രാജ്ഭവനില്‍ നിന്ന് പുറപ്പെടുന്ന അദ്ദേഹം 7.30ന് കൊച്ചിയിലെത്തി. എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, പത്തനംതിട്ടയിലെ റാന്നി എന്നിവിടങ്ങളിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. തുടര്‍ന്ന് ആലപ്പുഴയിലോ കൊച്ചിയിലോ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ നേതാവും ഗവര്‍ണറും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും.
ഈ ചര്‍ച്ചയിലാകും കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കുക.രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രാത്രി തന്നെ പ്രധാനമന്ത്രിക്ക് കൈമാറി. നിരവധിയാളുകള്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്, പര്യാപ്തമായ ഹെലികോപ്ടര്‍ സംവിധാനം ഇനിയും ലഭ്യമായിട്ടില്ല, ബോട്ടുകളുടെ സേവനവും പ്രതിസന്ധിയിലാണ്, ചിലയിടങ്ങളില്‍ നിന്നുള്ള കണക്കുകള്‍ മാത്രമാണ് പുറത്തുവരുന്നത് തുടങ്ങിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ നിവേദനം നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. 
പ്രളയത്തെ ഒറ്റപ്പെട്ടു പോയ ചെങ്ങന്നൂരും തൃശൂരിലെ ചാലക്കുടിയിലും ഇന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. പതിനായിരത്തോളം പേര്‍ ഇപ്പോഴും ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്തുന്നതിന് രക്ഷാബോട്ടുകള്‍ക്ക് എത്താന്‍ കഴിയാതെ പോയതാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. സൈന്യത്തിന്റെ കൂടുതല്‍ ബോട്ടുകള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. പാണ്ടനാട് കേന്ദ്രീകരിച്ചാണ് രക്ഷാപ്രവത്തനം. ചെങ്ങന്നൂരിലെ ജനങ്ങളെ രക്ഷിക്കാനാണ് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പതിനായിരത്തോളം പേര്‍ കുടങ്ങിക്കിടക്കുകയാണെന്നും ഉടന്‍ സഹായം ലഭിച്ചില്ലെങ്കില്‍ വന്‍ദുരന്തത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കുകയെന്നും സജി ചെറിയാന്‍ എം.എല്‍.എ വ്യക്തമാക്കിയതോടെയാണ് സ്ഥിതി അതീവഗുരതരമാണെന്ന് പുറംലോകമറിഞ്ഞത്. ഇന്ന് ഹെലികോപ്ടറുകളുടെ സഹായത്തോടെ ആള്‍ക്കാരെ രക്ഷപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha

























