ട്രെയിന്‍ സര്‍വ്വീസുകളില്‍ ക്രമീകരണം... എറണാകുളത്ത് നിന്ന് പാസഞ്ചര്‍ വഴി യാത്രക്കാരെ തിരുവനന്തപുരത്ത് എത്തിക്കാനും അവിടെ നിന്ന് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും കൂടുതല്‍ ട്രെയിനുകളുടെ സേവനമൊരുക്കാനും തീരുമാനം

മഴക്കെടുതിയെ തുടര്‍ന്ന് ഇന്നലെ നിര്‍ത്തി വെച്ച ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണം. എറണാകുളംതിരുവനന്തപുരം റൂട്ടുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എറണാകുളത്ത് നിന്നും കോട്ടയം വഴിയുള്ള സേവനം നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ ആലപ്പുഴ വഴിയാണ് സേവനം നടത്തുന്നത്.
എറണാകുളത്ത് നിന്നുള്ളവര്‍ക്ക് കേരളത്തിന് പുറത്തേക്ക് പോവാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് മറികടക്കാനുള്ള ശ്രമമാണ് റെയില്‍വേ നടത്തുന്നത്. എറണാകുളത്ത് നിന്ന് പാസഞ്ചര്‍ വഴി യാത്രക്കാരെ തിരുവനന്തപുരത്ത് എത്തിക്കാനും അവിടെ നിന്ന് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും കൂടുതല്‍ ട്രെയിനുകളുടെ സേവനമൊരുക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഏതൊക്കെ ട്രെയിനുകളാണ് എന്നും അവയുടെ സമയവും വൈകാതെ പുറത്തുവിടും.
തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് കൂടുതല്‍ കെ.എസ്.ആര്‍.ടി.സികള്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോട് വരെയും ട്രെയിനുകള്‍ സേവനം നടത്തുന്നില്ല.
https://www.facebook.com/Malayalivartha

























