ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ; തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ നാളെ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി

പ്രളയബാധിത ജില്ലയിലെ ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ചയും (ഓഗസ്റ്റ് 19) പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡ്രൈവര്‍മാരടക്കമുള്ള ഓഫീസുകളിലെ ജീവനക്കാരുടെ ഹാജര്‍ ഓഫീസ് മേധാവികള്‍ ഉറപ്പു വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പ്രളയബാധിത ജില്ലയിലെ ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഞായറാഴ്ചയും (ഓഗസ്റ്റ് 19) പ്രവര്‍ത്തിക്കും. ഓഫിസുകളിലെ ജീവനക്കാര്‍, െ്രെഡവര്‍മാര്‍ എന്നിവരുടെ ഹാജര്‍ ഓഫിസ് മേധാവികള്‍ ഉറപ്പു വരുത്തണം. സര്‍ക്കാര്‍ വാഹനങ്ങളും ജീവനക്കാരും ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരായിരിക്കണം.
https://www.facebook.com/Malayalivartha
























