പ്രളയത്തിൽ മുങ്ങിയ കേരളത്തിന് ധനസഹായവും അഭ്യർത്ഥനയുമായി ഹൃത്വിക് റോഷന്‍

കേരളം പ്രളയത്തിന്റെ പിടിയിൽ മുങ്ങുമ്പോൾ ധനസഹായവും അതോടൊപ്പം ദുരിതാശ്വാസനിധിയിലേക്ക് അഭ്യർത്ഥനയുമായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ താനും ഒരു തുക നല്‍കിയെന്നും ബാക്കിയുള്ളവരും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കണം എന്നും താരം അഭ്യർത്ഥിക്കുന്നു.
കേരളം ഇപ്പോള്‍ ഗുരുതരമായ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നതെന്നും കേരളത്തിലെ സുഹൃത്തുക്കള്‍ക്ക് സഹായം ആവശ്യം ഉണ്ട്. എല്ലാരും കഴിയുന്ന രീതിയില്‍ സഹായിക്കണം എന്ന് ഹൃത്വിക് പറയുന്നു. താരത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യമാണ് വെളിപ്പെടുത്തിയത്.
അതേസമയം എ.ആര്‍ റഹ്മാന്‍, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ സഹായം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചതായി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി വ്യക്തമാക്കിയിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























