കക്കി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി: പമ്പാ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
കനത്ത മഴയെ തുടര്‍ന്നു ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ കക്കി ഡാമിന്റെ ഭാഗമായ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകളാണ് വീണ്ടും ഉയര്‍ത്തിയത്. പമ്പാ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
ഇന്ന് രാവിലെ വരെ ആനത്തോട് അണക്കെട്ടില്‍നിന്നും 6.8 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ പുറത്തേക്ക് ഒഴുക്കിയത്. പിന്നീട്, ഇത് 2.81 ലക്ഷം ലിറ്ററായി കുറച്ചിരുന്നു. ഇതോടെ വീണ്ടും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്.
https://www.facebook.com/Malayalivartha