ജീവന് അത് ഏത് ജീവിക്കും വിലപ്പെട്ടതാണ്; ഒഴുക്കില്‍ പെട്ട നായയെ രക്ഷിക്കാന്‍ നാട്ടുകാരുടെ 'അതിസാഹസികത'; വൈറലാകുന്ന വിഡിയോ കാണാം
മനുഷ്യ ജീവനോളം തന്നെ മിണ്ടാപ്രാണികളുടെ ജീവനും വില കല്‍പ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. കുത്തിയൊഴുകുന്ന പ്രളയ ജലത്തില്‍ കഴുത്തൊപ്പം മുങ്ങി ജീവനുവേണ്ടി കേഴുന്ന നായയെ ഒരുകൂട്ടം ആളുകള്‍ രക്ഷിക്കുന്ന വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സ്ഥലം ഏതാണെന്നും എപ്പോഴാണെന്നും വ്യക്തമല്ല.
അപകടകരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ നായയെ കരയ്ക്കെത്തിച്ചു. വീടൊഴിയുമ്പോള്‍ മിണ്ടാപ്രാണികളെ കെട്ടിയിടാതെ അഴിച്ചുവിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha