ട്രാക്കിലെ വെള്ളക്കെട്ട്... ട്രെയിന്‍ ഗതാഗതം ഇപ്പോഴും താറുമാറായ നിലയില്‍, ആറു ട്രെയിനുകള്‍ പൂര്‍ണമായും സര്‍വ്വീസ് റദ്ദാക്കി
വിവിധയിടങ്ങളില്‍ നദികളില്‍ ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നതിനാലും ട്രാക്കുകളിലെ വെള്ളക്കെട്ട് മാറാത്തതിനാലും ട്രെയിന്‍ ഗതാഗതം ഇപ്പോഴും താറുമാറായ നിലയില്‍. ആറ് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് റദ്ദാക്കി. പരശുറാം, ശബരി, മാവേലി, മലബാര്‍ എക്സ്പ്രസുകള്‍ ആണ് റദ്ദാക്കിയത്. ഇതിനു പുറമേ ചെന്നൈ തിരുവനന്തപുരം, തിരുവനന്തപുരം എക്സ്പ്രസുകളുമാണ് റദ്ദാക്കിയത്. അതോടൊപ്പം ചില ട്രെയിനുകള്‍ ഭാഗികമായാണ് സര്‍വീസ് നടത്തുന്നതെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഏറനാട്, വേണാട് എക്സ്പ്രസുകള്‍ തിരുവനന്തപുരത്തു നിന്ന് തുടങ്ങി എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. ഗുരുവായൂര്‍ തിരുവനന്തപുരം എക്സ്പ്രസ് എറണാകുളത്തുനിന്ന് യാത്ര തുടങ്ങുമെന്നും തിരുവനന്തപുരംഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കുമെന്നുമാണ് വിവരം.
https://www.facebook.com/Malayalivartha