ഇന്ന് നെല്ലിയാമ്പതിയില്‍ ഹെലികോപ്റ്ററെത്തും
നെല്ലിയാമ്പതിയില്‍ ഇന്ന് ഹെലികോപ്റ്ററെത്തും. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. ഭക്ഷണവും വൈദ്യസഹായവും ഹെലികോപ്റ്ററില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
രാവിലെ 10 മണിക്ക് നെന്മാറ എന്‍എസ്എസ് കോളെജ് ഗ്രൗണ്ടില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറക്കുക. തിരിച്ചുവരുമ്പോള്‍ ഗര്‍ഭിണികളെയും രോഗികളെയും നെന്മാറയിലേക്ക് കൊണ്ടുവരും.
നെല്ലിയാമ്പതിയിലേക്കുള്ള റോഡുകളും പാലങ്ങളും തകര്‍ന്നതോടെ വിവിധ ഗ്രാമങ്ങളിലായി മൂവായിരത്തോളം പേര് ഒറ്റപ്പെട്ടു. ഇന്നലെ ഭക്ഷണവും ശുദ്ധജലവും കൊണ്ടുപോകാന്‍ ഹെലികോപ്റ്റര്‍ എത്തിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് തലച്ചുമടായാണ് സാധനങ്ങള്‍ എത്തിച്ചത്. റോഡ് താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കാന്‍ പോലും രണ്ട് ദിവസമെടുക്കും. സഞ്ചാരികള്‍ ആരും കുടുങ്ങിയിട്ടില്ല.
https://www.facebook.com/Malayalivartha