പ്രളയക്കെടുതിയില്‍ ജനജീവിതം താറുമാറില്‍... അവശ്യ സാധനങ്ങള്‍ക്ക് കൃത്രിമക്ഷാമം ഉണ്ടാക്കാന്‍ വ്യാപാരികള്‍ ശ്രമിച്ചാല്‍ കടുത്ത നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍
മഴക്കെടുതിയില്‍ ജനജീവിതം ദുസഹമായ സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ക്ക് കൃത്രിമ ക്ഷാമം ഉണ്ടാക്കാന്‍ വ്യാപാരികള്‍ ശ്രമിച്ചാല്‍ കടുത്ത നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍. അവശ്യസാധന നിയമ പ്രകാരവും, ക്രിമിനല്‍ ചട്ടങ്ങളുടെ അടിസ്ഥാനത്തിലും ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടറാണ് അറിയിച്ചത്. ഇത്തരം സംഭവങ്ങള്‍ ബന്ധപ്പെട്ട താലൂക്ക്/ജില്ലാ സപ്ലൈ ഓഫീസര്‍മാരെ വിവരം അറിയിക്കണം. ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പരുകള്‍ വെബ്സെറ്റില്‍ ലഭ്യമാണ്.
സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും ക്ഷാമമുണ്ടാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സന്ദേശങ്ങള്‍ പ്രചരിച്ചത് ജനങ്ങള്‍ക്കിടയില്‍ ഏറെ പരിഭ്രാന്തരാക്കിയിരുന്നു. ഇന്ധന ക്ഷാമമുണ്ടാകുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെ പെട്രോള്‍ പമ്പുകളിലെത്തിയത് പലയിടങ്ങളിലും ക്രമസമാധാന പ്രശ്നങ്ങള്‍ക്കും ഇടയാക്കി.
പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരില്‍ നിന്നടക്കം വ്യാപാരികള്‍ അമിത വില ഈടാക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. പല സാധനങ്ങള്‍ക്കും വിപണിയില്‍ ചില വ്യാപാരികള്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണെന്നും ആരോപണം ഉയര്‍ന്നു.
https://www.facebook.com/Malayalivartha